മസ്കത്ത്: ഇന്ത്യൻ ഭരണഘടന ശിൽപി ഡോ. ബാബാസാഹിബ് അംബേദ്കറുടെ ജന്മദിനത്തിനോടനുബന്ധിച്ച് പീപ്പിൾസ് കൾച്ചർ ഫോറം (പി.സി.എഫ്) ഒമാൻ നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘അംബേദ്‌കറിസവും മഅ്ദനിസവും: സമകാലികരാഷ്ട്രീയം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
മഅ്ദനിയുടെ രാഷ്ട്രീയ രംഗപ്രവേശനത്തോടെയാണ് പൊതുസമൂഹം മഹാനായ അംബേദ്കറെ കുറിച്ച് കൂടുതൽ അറിഞ്ഞു തുടങ്ങിയതെന്ന് വിഷയം അവതരിപ്പിച്ച പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് അഭിപ്രായപ്പെട്ടു. അംബേദ്കറുടെ ജീവിതകാലഘട്ടത്തിൽ അദ്ദേഹം എന്തിനെയാണോ ഭയപ്പെട്ടിരുന്നത് സമകാലിക ഇന്ത്യയിൽ അതിന്റെ ഏറ്റവും ഭീകരമായ ഇരയായി മാറിയത് മഅ്ദനിയിലൂടെ നാം കണ്ടതാണ്. ഇത്തരത്തിലുള്ള ഭീകരവാഴ്ചകളെ ചെറുത്തു തോൽപ്പിക്കാൻ പൊതു സമൂഹം ഒറ്റക്കെട്ടായി മുന്നേറണമെന്നും സെമിനാറിൽ സംസാരിച്ച കൈരളി ഒമാൻ സെക്രട്ടറി കെ.കെ. സുനിൽകുമാർ പറഞ്ഞു.
ഓൺലൈനായി സംഘടിപ്പിച്ച സെമിനാറിൽ പി.സി.എഫ് ഒമാൻ നാഷനൽ പ്രസിഡന്റ് റസാക്ക് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. പി.ഡി.പി വൈസ് ചെയർമാൻ മുഹമ്മദ് ബിലാൽ ഉദ്ഘാടനം ചെയ്തു. പി.ഡി.പി സംസ്ഥാന സെക്രട്ടറി മജീദ് ചേർപ്പ്, വെൽഫെയർ പാർട്ടി ഒമാൻ പ്രസിഡന്റ് നൗഷാദ്, ദിലീപ് താമരക്കുളം സൗദി, ഹുമയുൺ അറക്കൽ കുവൈത്ത്, ഷാഫി കഞ്ഞിപ്പുര മലപ്പുറം, നജീബ് വെണ്ണൂരാൻ തൃശ്ശൂർ, ഇബ്രാഹിം വേളം സലാല. അലാഹുദ്ദീൻ മസ്കത്ത് എന്നിവർ സംസാരിച്ചു. റിയാസ് കൊല്ലം, വാപ്പു വല്ലപ്പുഴ എന്നിവർ പങ്കെടുത്തു. പി.സി.എഫ് ഒമാൻ നാഷനൽ സെക്രട്ടറി മൊയ്തീൻ ഷാ പൊന്നാനി സ്വാഗതവും ട്രഷറർ അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.: ഇന്ത്യൻ ഭരണഘടന ശിൽപി ഡോ. ബാബാസാഹിബ് അംബേദ്കറുടെ ജന്മദിനത്തിനോടനുബന്ധിച്ച് പീപ്പിൾസ് കൾച്ചർ ഫോറം (പി.സി.എഫ്) ഒമാൻ നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘അംബേദ്‌കറിസവും മഅ്ദനിസവും: സമകാലികരാഷ്ട്രീയം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
മഅ്ദനിയുടെ രാഷ്ട്രീയ രംഗപ്രവേശനത്തോടെയാണ് പൊതുസമൂഹം മഹാനായ അംബേദ്കറെ കുറിച്ച് കൂടുതൽ അറിഞ്ഞു തുടങ്ങിയതെന്ന് വിഷയം അവതരിപ്പിച്ച പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് അഭിപ്രായപ്പെട്ടു. അംബേദ്കറുടെ ജീവിതകാലഘട്ടത്തിൽ അദ്ദേഹം എന്തിനെയാണോ ഭയപ്പെട്ടിരുന്നത് സമകാലിക ഇന്ത്യയിൽ അതിന്റെ ഏറ്റവും ഭീകരമായ ഇരയായി മാറിയത് മഅ്ദനിയിലൂടെ നാം കണ്ടതാണ്. ഇത്തരത്തിലുള്ള ഭീകരവാഴ്ചകളെ ചെറുത്തു തോൽപ്പിക്കാൻ പൊതു സമൂഹം ഒറ്റക്കെട്ടായി മുന്നേറണമെന്നും സെമിനാറിൽ സംസാരിച്ച കൈരളി ഒമാൻ സെക്രട്ടറി കെ.കെ. സുനിൽകുമാർ പറഞ്ഞു.
ഓൺലൈനായി സംഘടിപ്പിച്ച സെമിനാറിൽ പി.സി.എഫ് ഒമാൻ നാഷനൽ പ്രസിഡന്റ് റസാക്ക് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. പി.ഡി.പി വൈസ് ചെയർമാൻ മുഹമ്മദ് ബിലാൽ ഉദ്ഘാടനം ചെയ്തു. പി.ഡി.പി സംസ്ഥാന സെക്രട്ടറി മജീദ് ചേർപ്പ്, വെൽഫെയർ പാർട്ടി ഒമാൻ പ്രസിഡന്റ് നൗഷാദ്, ദിലീപ് താമരക്കുളം സൗദി, ഹുമയുൺ അറക്കൽ കുവൈത്ത്, ഷാഫി കഞ്ഞിപ്പുര മലപ്പുറം, നജീബ് വെണ്ണൂരാൻ തൃശ്ശൂർ, ഇബ്രാഹിം വേളം സലാല. അലാഹുദ്ദീൻ മസ്കത്ത് എന്നിവർ സംസാരിച്ചു. റിയാസ് കൊല്ലം, വാപ്പു വല്ലപ്പുഴ എന്നിവർ പങ്കെടുത്തു. പി.സി.എഫ് ഒമാൻ നാഷനൽ സെക്രട്ടറി മൊയ്തീൻ ഷാ പൊന്നാനി സ്വാഗതവും ട്രഷറർ അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.