ഒമാനിലെ ആദ്യകാല പ്രവാസി നാട്ടിൽ നിര്യാതനായി

മസ്കത്ത്: ദീർഘകാലം ഒമാനിൽ പ്രവാസിയായിരുന്ന ഇബ്രാഹിം ബാബു (76) നാട്ടിൽ നിര്യാതനായി..

തൃശ്ശൂർ, കൊടുങ്ങല്ലൂർ, എറിയാട്, കടപ്പൂര് പള്ളിക്ക് കിഴക്കുവശം പുളിക്കലകത്ത് പരേതനായ മുഹമ്മദാലിയുടെ മകനാണ്. ബുധനാഴ്ച പുലർച്ചെ 3.30 ന് ലൂർദ് ആശ്യപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

മസ്‌കത്തിലെ ആദ്യ മണി എക്സ്ചേഞ്ചുകളിൽ ഒന്നായ "മുസന്ദം എക്സ്ചേഞ്ചിലെ" ജീവനക്കാരനായിരുന്ന ഇബ്രാഹിം ബാബു എന്ന ബാബുക്ക ആദ്യകാല പ്രവാസികൾക്ക് സുപരിചിതനായിരുന്നു.

ഏതാനും വർഷം മുൻപാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിയത്.

ഭാര്യ: അസ്മ. രണ്ട് മക്കളുണ്ട്.

Tags:    
News Summary - Early expatriate to Oman passes away in his hometown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.