സലാലയില്‍ നടന്ന പ്രവാസി ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ വിജയികളായ സാപ്പില് എഫ്.സി ടീം
സലാല: സാപ്പില് ഫുട്ബാള്‍ അക്കാദമി സംഘടിപ്പിച്ച ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ സ്പൈക്ക എഫ്.സി യെ പരാജയപ്പെടുത്തി ലിബര്‍ട്ടി സാപ്പില് എഫ്.സി വിജയികളായി. ഗള്‍ഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ വീക്ഷിക്കാന്‍ നൂറുകണക്കിനാളുകളാണ് രാത്രി വൈകിയും എത്തിയത്. ഏട്ട് ടീമുകള്‍ പങ്കെടുത്ത ലീഗ് ടൂര്‍ണമെന്റ് കഴിഞ്ഞ രണ്ട് മാസമായി നടന്നുവരുകയാണ്. ഫൈനലില്‍ ജംഷാദാണ് മാന്‍ ഓഫ് ദി മാച്ച്.
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ഡാനിഷിനെ തിരഞ്ഞെടുത്തു. മികച്ച ഡിഫൻഡര്‍ റിജോ, ടോപ് സ്കോറര്‍ സുഹൈല്‍, ഗോള്‍ കീപ്പര്‍ മുഹമ്മദ് ഫഹീം, എമര്‍ജിങ് പ്ലെയര്‍ നാജി, മികച്ച ടീം എസ്.എഫ്.സി സലാല എന്നിവരാണ് മറ്റ് വിജയികള്‍. സാപ്പിൽ ഫുട്ബാൾ അക്കാദമിയിലെ വിദ്യാർഥികൾ വിവിധ ടീമുകളായി മത്സരിച്ചിരുന്നു. വിജയികൾക്ക് സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാർ ഝാ സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ സംഘടന പ്രതിനിധികൾ സംബന്ധിച്ചു. കമ്മിറ്റിയംഗങ്ങളായ നൂർ നവാസ്, സലീം ബാബു, അയ്യൂബ് വക്കാട്ട്, ഫഹീം, സഹീർ ,അനസ്, അസ് ലം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.