മസ്കത്ത്: സൊഹാറിൽനിന്ന് സലാലയിലേക്ക് വിമാന സർവിസ് ആരംഭിക്കാൻ സലാം എയർ ഒരുങ്ങുന്നു. സലാം എയർ ചെയർമാനായ ഖാലിദ് അൽ യഹ്മദി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഖരീഫ് സീസണിൽ സർവിസ് തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റിക്കും ഒമാൻ എയർപോർട്ട്സ് മാേനജ്മെൻറ് കമ്പനിക്കും ഒപ്പം ചേർന്ന് ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പുരോഗമിച്ചുവരുകയാണെന്നും ഖാലിദ് അൽ യഹ്മദി അറിയിച്ചു.
നിലവിൽ സൊഹാറിലേക്ക് ഒരു വിമാനവും സർവിസ് നടത്തുന്നില്ല. മസ്കത്തിൽ നിന്ന് ഒമാൻ എയർ സർവിസ് നടത്തിയിരുന്നെങ്കിലും നഷ്ടത്തെ തുടർന്ന് കഴിഞ്ഞവർഷം ജൂണിൽ സർവിസ് നിർത്തിയിരുന്നു.
മികച്ച റോഡ് നെറ്റ്വർക്ക് മൂലം കുറഞ്ഞ സമയത്തിനുള്ളിൽ മസ്കത്തിലെത്താമെന്നതിനാൽ ആളുകൾ വിമാനത്തെ ആശ്രയിക്കാത്തതാണ് നഷ്ടത്തിന് കാരണമായത്. എന്നാൽ, മണിക്കൂറുകൾ നീണ്ട റോഡുയാത്ര വേണ്ടിവരുന്നതിനാൽ സലാലയിലേക്കുള്ള സർവിസ് വിജയിക്കാൻ സാധ്യതയുണ്ടെന്ന് വ്യോമയാന രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ഖരീഫ് സീസണിൽ സർവിസ് ആരംഭിക്കുന്നപക്ഷം യു.എ.ഇ അടക്കം മറ്റ് ഗൾഫ് രാഷ്ട്രങ്ങളിൽനിന്ന് എത്തുന്ന സഞ്ചാരികൾക്കും വിമാന സർവിസ് ഉപകാരപ്രദമാകും. സൊഹാർ വിമാനത്താവളത്തിൽ പുതിയ പാസഞ്ചർ ടെർമിനലിെൻറ നിർമാണം നടന്നുവരുകയാണ്.
ലാർസൺ ആൻഡ് ട്യൂബ്രോയാണ് കരാറുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.