മസ്‌കത്ത്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കുവൈത്തിലേക്കും ബൈറൂത്തിലേക്കുമുള്ള വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ അറിയിച്ചു.
ഒമാൻ വിദേശകാര്യ മന്ത്രാലയം കുവൈത്തിനും ബഹ്റൈനുമെതിരായ സൈനിക നീക്കങ്ങളെ അപലപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അടിയന്തര തീരുമാനം. കുവൈത്തിലേക്കുള്ള സർവീസുകൾ ജൂലൈ 16 വരെയും ലബനനിലെ ബൈറൂത്തിലേക്കുള്ള സർവിസുകൾ ജൂലൈ 17 വരെയുമാണ് നിർത്തിവെച്ചിരിക്കുന്നത്.
മേഖലയിലെ നിലവിലെ രാഷ്ട്രീയ-സൈനിക സാഹചര്യങ്ങളും സിവിലിയൻ വിമാനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും മുൻനിർത്തിയാണ് ഈ നടപടിയെന്ന് കമ്പനി വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങൾ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണെന്നും സർവിസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പൊതുജനങ്ങളെ അറിയിക്കുമെന്നും എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ സലാം എയർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.