മസ്കത്ത്: ഇറാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് ശനി, ഞായർ ദിവസങ്ങളിൽ ഇറാനിലേക്കുള്ള എല്ലാ സർവിസുകളും റദ്ദാക്കിയതായി സലാം എയർ അറിയിച്ചു. സർവിസ് റദ്ദാക്കിയതോടെ യാത്രക്കാർക്ക് പ്രയാസം നേരിടുന്നതിൽ ഖേദം പ്രകടിപ്പിക്കുന്നതായി അധികൃതർ വാർത്തകുറിപ്പിൽ പറഞ്ഞു.
നിലവിലെ സാഹചര്യം ചില യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കാമെന്നും, എന്നാൽ ഇത് കമ്പനിയുടെയുളള നിയന്ത്രണത്തിനപ്പുറമാണെന്നും സലാം എയർ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ പ്രധാന പരിഗണനയെന്നും, ഇറാനിലെ സാഹചര്യം കമ്പനി നിരീക്ഷിച്ചുവരികയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
റദ്ദാക്കിയ സർവിസുകൾ ബാധിച്ച എല്ലാ യാത്രക്കാരെയും ബുക്കിങ്ങുമായി ബന്ധപ്പെട്ട തുടർവിവരങ്ങൾ നേരിട്ട് അറിയിക്കും. സഹായത്തിനായി യാത്രക്കാർക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ നമ്പറായ +968 2427 2222ലോ customercare@salamair.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.