മസ്കത്ത്-കോഴിക്കോട് സർവിസ് ജൂലൈ 12വരെ റദ്ദാക്കി സലാം എയർ

മസ്കത്ത്: മസ്കത്ത്-കോഴിക്കോട് റൂട്ടിൽ ഒമാന്റെ ബജറ്റ് വിമാനകമ്പനിയായ സലാം എയർ താൽകാലികമായി സർവിസുകൾ റദ്ദാക്കി. കമ്പനിയുടെ വെബ്സൈറ്റിൽ ജൂലൈ13വരെ ​​​​​ൈഫ്ലറ്റുകൾ ലഭ്യമല്ല എന്നാണ് കാണിക്കുന്നത്. എയർ ക്രാഫ്റ്റ് ലഭ്യമല്ലാത്തതും യാത്രക്കാർ കുറഞ്ഞതുമാണ് സർവിസ് നിർ‌ത്താൻ കാരണമെന്നാണ് ട്രാവൽ‌ മേഖലയിലുള്ളവർ പറയുന്നത്.

എന്നാൽ, 13ന് ശേഷം ഇനിയും സർവിസുകൾ റദ്ദാക്കുമോ എന്ന ആശങ്കയിലാണ് ട്രാവൽ ഏജൻസികൾ. അതുകൊണ്ടുതന്നെ പലർക്കും ടിക്കറ്റുകൾ എടുത്തുകൊടുക്കാൻ പറ്റാത്ത സഹചര്യമാണുള്ളതെന്ന് ട്രാവൽ മേഖലയിലുള്ളവർ പറഞ്ഞു. പലരും അടിയന്തര ആവശ്യങ്ങൾക്കായിരിക്കും നാട്ടിലേക്ക് പോകുന്നത്.

വിമാനം റദ്ദാക്കിയാൽ ഇത്തരകാരുടെ പഴി മുഴുവനും ട്രാവൽ ഏജൻസിക്കാരാണ് ​​കേൾക്കേണ്ടി വരാറുള്ളത്. വിമാനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ കഴിഞ്ഞ ദിവസം മുതൽ ട്രാവൽ ഏജന്റുമാർക്കും യാത്രകാർക്കും സലാം എയർ അയച്ച് തുടങ്ങിയിട്ടുണ്ട്.

വീണ്ടും ബുക്ക് ചെയ്യാനോ മറ്റുവവിരങ്ങൾക്കോ SalamAir.com എന്നവെബ് സൈറ്റ് വഴിയോ ‪+968 24272222‬ എന്ന നമ്പറിലൂടെയോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. കേരള സെക്ടറിലേക്ക് ഒമാന്റെ ബജറ്റ് വിമാന കമ്പനിയാണ് സലാംഎയർ. ഒമാനിൽ നിന്നും കോഴിക്കോട്ടേക്കുള്ള സർവിസ് റദ്ദാക്കിയത് സാധാരണക്കാരായ പ്രവാസികളെ ബാധിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കും കൃത്യനിഷ്ഠതയുമെല്ലാം സാധാരണകാരായ യത്രക്കാരെ സലാം എയറിലേക് ആകർഷിക്കുന്നതാണ്.

Tags:    
News Summary - Salam Air cancels Muscat-Kozhikode service till July 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.