മസ്‌കത്ത്: മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഒമാനിലെ യു.എസ് എംബസി സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒമാനിലുള്ള അമേരിക്കൻ പൗരന്മാർ ഇനിയൊരു അറിയിപ്പ് വരുന്നതുവരെ സുരക്ഷിത സ്ഥാനത്ത് തുടരണമെന്ന് എംബസി നിർദേശിച്ചു. എംബസി ജീവനക്കാരോടും സുരക്ഷിത സ്ഥാനത്ത് തുടരാൻ നിർദേശം നൽകിയതായി പ്രസ്താവനയിൽ പറയുന്നു.
സ്വന്തം വസതിയിലോ സുരക്ഷിതമായ മറ്റേതെങ്കിലും കെട്ടിടത്തിലോ സുരക്ഷിത സ്ഥലം കണ്ടെത്തുകയും ആവശ്യമായ ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ ഉൾപ്പെടെയുള്ള അത്യാവശ്യ സാധനങ്ങൾ ശേഖരിച്ച് വെക്കുകയുംചെയ്യാനാണ് നിർദേശം. വാർത്താമാധ്യമങ്ങളിലൂടെ പുതിയ വിവരങ്ങൾ നിരന്തരം നിരീക്ഷിക്കുകയും സാഹചര്യത്തിനനുസരിച്ച് പദ്ധതികൾ മാറ്റാൻ തയാറാവുകയും ചെയ്യുക.
ഫോൺ പൂർണമായി ചാർജ് ചെയ്ത് സൂക്ഷിക്കുക,കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധം നിലനിർത്തി സ്വന്തം സുരക്ഷിതാവസ്ഥ അറിയിക്കുക എന്നീ അറിയിപ്പുകളും നൽകി. സുരക്ഷാ വിവരങ്ങളുടെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ ലഭിക്കുന്നതിനായി സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാം (സ്റ്റെപ്) രജിസ്റ്റർ ചെയ്യണം. ഒമാനിൽ അടിയന്തര സേവനങ്ങൾക്കായി 9999 എന്ന നമ്പറിൽ ബന്ധപ്പെടണം. +968 2464 3400 നമ്പറിൽ അമേരിക്കൻ പൗരന്മാർക്ക് കോൺസുലർ വിഭാഗവുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.