മസ്കത്ത്: ഒമാനിൽ ‘ എം.വി സ്കൈലൈറ്റ്’ എണ്ണക്കപ്പലിനുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കാണാതായ ജീവനക്കാർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നതായി മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഞായറാഴ്ച മുസന്ദം ഖസബ് തീരത്തുനിന്ന് അഞ്ചു നോട്ടിക്കൽ മൈൽ അകലെ ഹോർമുസ് കടലിടുക്കിന് സമീപം പലാവു എന്ന ദ്വീപ് രാഷ്ട്രത്തിന്റെ എണ്ണക്കപ്പലിനുനേരെയുണ്ടായ ആക്രമണത്തിൽ നാലു ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. 15 ഇന്ത്യക്കാരും അഞ്ചു ഇറാനികളും ഉൾപ്പെടെ 20 ജീവനക്കാരെ ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.
എം.വി സ്കൈലൈറ്റ് കപ്പലുമായി ബന്ധപ്പെട്ട അപകടത്തിന് പിന്നാലെ കാണാതായ ജീവനക്കാരെ കണ്ടെത്തുന്നതിനായി ഒമാനിൽ തിരച്ചിൽ തുടരുന്ന സാഹചര്യത്തിൽ, ഇന്ത്യൻ എംബസി ഒമാനിലെ അധികാരികളുമായി നിരന്തര സമ്പർക്കത്തിൽ തുടരുന്നതായി അറിയിച്ചു.
ഒമാൻ അധികൃതരാണ് തിരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. രക്ഷപ്പെടുത്തിയ ജീവനക്കാരെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇക്കാര്യത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും എംബസി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.