മസ്കത്ത്: മുസന്ദം ഗവർണറേറ്റിന് സമീപ പ്രദേശങ്ങളിലുള്ള മത്സ്യത്തൊഴിലാളികളും ടൂറിസ്റ്റ് ബോട്ട് ഉടമകളും ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ കടലിൽ പോകരുതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
പ്രദേശത്ത് അടുത്തിടെയുണ്ടായ സംഭവവികാസങ്ങളും അതുമായി ബന്ധപ്പെട്ട സുരക്ഷാ ഭീഷണികളും പരിഗണിച്ചാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്ന് ആർ.ഒ.പി വ്യക്തമാക്കി. ബന്ധപ്പെട്ട എല്ലാവരും സുരക്ഷ ഉറപ്പാക്കുന്നതിനായി നിർദേശം പാലിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
പേർഷ്യൻ കടലിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപത്താണ് മുസന്ദം ഗവർണറേറ്റ് സ്ഥിതിചെയ്യുന്നത്. ഇറാനുമായാണ് ഒമാൻ കടൽ അതിർത്തി പങ്കിടുന്നത്. ഞായറാഴ്ച മുദന്ദത്തിലെ ഖസബിൽനിന്ന് ഏകദേശം അഞ്ച് നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് പലാവു എന്ന ദ്വീപ് രാഷ്ട്രത്തിന്റെ ‘സ്കൈലൈറ്റ്’ എന്ന എണ്ണക്കപ്പലിനുനേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ നാല് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. 15 ഇന്ത്യക്കാരും അഞ്ചു ഇറാനികളും ഉൾപ്പെടെ 20 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെ ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.