മസ്കത്ത്: പ്രാദേശിക സംഘർഷങ്ങളെ തുടർന്ന് ഇറാൻ, ഇറാഖ്, അസർബൈജാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവച്ചതായി സലാം എയർ പ്രഖ്യാപിച്ചു. ജൂൺ 20 വരെയയാണ് സർവിസ് റദാക്കിയിരിക്കുന്നത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇറാൻ, ഇറാഖ്, അസർബൈജാൻ എന്നിവിടങ്ങളിലെ അവസാന ലക്ഷ്യസ്ഥാനങ്ങളുള്ള മസ്കത്ത് വഴി യാത്ര ചെയ്യുന്ന യാത്രക്കാരെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവരുടെ യഥാർത്ഥ പുറപ്പെടൽ പോയന്റുകളിൽ നിന്നുള്ള യാത്രയ്ക്ക് സ്വീകരിക്കില്ല.യാത്രാ ഓപ്ഷനുകൾ ചർച്ച ചെയ്യാൻ എല്ലാ യാത്രക്കാരെയും എയർലൈൻ ബന്ധപ്പെടും. ഫ്ലൈറ്റ് മാറ്റങ്ങളെക്കുറിച്ചുള്ള സമയബന്ധിതമായ അപ്ഡേറ്റുകൾ ലഭിക്കുന്നതിന് അവരുടെ വെബ്സൈറ്റിലെ ‘ബുക്കിങ് കൈകാര്യം ചെയ്യുക’ എന്ന വിഭാഗം സന്ദർശിച്ച് അവരുടെ കോൺടാക്റ്റ് വിവരങ്ങൾ ഉറപ്പാക്കാൻ സലാം എയർ യാത്രക്കാരോട് അഭ്യർഥിച്ചു. നേരിട്ടുള്ള സഹായത്തിനായി യാത്രക്കാർക്ക് +968 2427 2222 എന്ന നമ്പറിൽ ഫോൺ വഴിയോ customercare@salamair.com എന്ന ഇമെയിൽ വിലാസത്തിലോ സലാംഎയറിന്റെ ഉപഭോക്തൃ സേവനവുമായി 24/7 ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.