സലാല: 255ൽ പരം വിഭാഗങ്ങളിലായി സലാലയുടെ സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളിച്ച് തയാറാക്കിയ സലാല പ്ലസ് എന്ന മൊബൈൽ ആപ് പുറത്തിറക്കി. ഇന്ത്യൻ സോഷ്യൽക്ലബ് മൈതാനിയിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി രാകേഷ് അത്ലാക്ക ആപ്പിെൻറ സ്വിച് ഒാൺ കർമം നിർവഹിച്ചു. സലാല വിമാനത്താവള മേധാവി ഖാലിദ് നജാർ, ഇന്ത്യൻ സോഷ്യൽക്ലബ് ചെയർമാൻ മൻപ്രീത് സിങ് എന്നിവരും സംബന്ധിച്ചു.
വി വൺ സൊല്യൂഷൻസ് സ്വീറ്റ്സ് ഓഫ് ഒമാനുമായി ചേർന്ന് തയാറാക്കിയ ആപ്പിെൻറ ആദ്യ വേർഷനാണ് ഇതെന്നും ഐ.ഒ.എസ് വേർഷൻ ഉടനെ പുറത്തിറക്കുമെന്നും പ്രോജക്ട് ഡിസൈനർ മുഹമ്മദ് അൻവർ പറഞ്ഞു . ഇംഗ്ലീഷ്, അറബി ഭാഷകളിലുള്ള ആപ് സലാല+ എന്ന പേരിൽ ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ ലഭ്യമാണ്. മിനിസ്ട്രി, എമർജൻസി, ആശുപത്രി, വിദ്യാഭ്യാസം, ഹോട്ടൽ, ഷോപ്പിങ് സെൻറർ, കാർഗോ, ഓട്ടോമോട്ടീവ് തുടങ്ങി സർവിസ്, ബിസിനസ് മേഖലകളിലെ സമ്പൂർണ വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സലാലയിലെ പ്രമുഖ കമ്പനികളെല്ലാം ആപുമായി സഹകരിച്ചിട്ടുണ്ട്. ഇഖ്ബാൽ തലയാടാണ് ഡെവലപ്പർ, സൈദ് മുഹമ്മദ് അൽ ശഹ്രി കോഒാഡിനേറ്ററും അറബിയിലേക്ക് വിവർത്തനം ചെയ്തത് ജാബിർ ബിൻ മുഹമ്മദ് അക്റം അൽ ബലൂഷിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.