Posted On
date_range Updated On
date_range സുഹാർ നവചേതന ഡാൻസ് ഉത്സവ്
സുഹാർ: നവചേതന സുഹാർ മെയ് എട്ടിന് സംഘടിപ്പിക്കുന്ന ഡാൻസ് ഉത്സവിന്റെ സെലക്ഷൻ സുഹാർ പാം ഗാർഡൻ ക്ലബ് ഹൗസ് ഹാളിൽ നടന്നു. പ്രോഗ്രാം കോഓഡിനേറ്റർമാരായ നിഖിൽ എസ്. രാജ്, പാർവതി അഭിജിത്ത്, സാന്റി മനേഷ് എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.
സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി സിനിമാറ്റിക്, സെമിക്ലാസിക്കൽ ഇനങ്ങളിൽ മത്സരം നടന്നു. സെക്രട്ടറി ഹരികൃഷ്ണൻ സ്വാഗതവും പ്രസിഡന്റ് അനീഷ് ഏറാടത്ത് നന്ദിയും പറഞ്ഞു. പവി ഗോവിന്ദ്, മാധ്യമ പ്രവർത്തകൻ റഫീഖ് പറമ്പത്ത്, സുഹാർ മലയാളി സംഘം പ്രസിഡന്റ് മനോജ്കുമാർ എന്നിവർ മുഖ്യാതിഥികളായി.
മെയ് എട്ടിന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ നടി സ്വാസിക വിജയ്, ഡാൻസർ ബിജു ധ്വനി തരംഗ് എന്നിവർ പങ്കെടുക്കും. ഡാൻസ് ഉത്സവിൽ ഒമാന്റെ വിവിധ ഭാഗങ്ങളിലുള്ള നൃത്തപ്രതിഭകൾക്ക് വേദിയൊരുക്കുമെന്ന് സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.