മസ്കത്ത്: മിഡിൽ ഈസ്റ്റ് വിപണിയിലെ മികച്ച പ്രകടനത്തിനുള്ള പെട്രോണാസ് മിഡിൽ ഈസ്റ്റ് ഗ്രാൻഡ് പ്രി അവാർഡ് 2025 ഒമാനിലെ എയ്ന്റ് ഓട്ടോമോട്ടീവ് എൽ.എൽ.സി കരസ്ഥമാക്കി. ഫെബ്രുവരി 10 മുതൽ 12 വരെ ഇറ്റലിയിലെ നേപ്പിൾസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പ്രഖ്യാപനം. മിഡിൽ ഈസ്റ്റിലെ പെട്രോണാസ് വിതരണക്കാരുടെ പെർഫോമൻസ് വിലയിരുത്തിയാണ് പുരസ്കാരം.
ബിസിനസ് വളർച്ച, ബ്രാൻഡ് അംഗീകാരം, ഉപഭോക്തൃ സേവനം എന്നീ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പാർട്ണർമാർക്കായി പെട്രോണാസ് നൽകുന്ന മേഖലയിലെ ഏറ്റവും ഉയർന്ന ബഹുമതിയാണ് ഗ്രാൻഡ് പ്രി അവാർഡ്. ഒമാനിലെ പെട്രോണാസ് ലൂബ്രിക്കന്റുകളുടെ ഔദ്യോഗിക വിതരണക്കാരായ എയ്ന്റ് ഓട്ടോമോട്ടീവ്, 2023-ലും 2024-ലും റണ്ണേഴ്സ് അപ്പായിരുന്നു.
ടവൽ ഓട്ടോ ഗ്രൂപ്പ് സി.ഇ.ഒ എസ്. കസ്തൂരിരംഗൻ, എയ്ന്റ് ഓട്ടോമോട്ടീവ് എൽ.എൽ.സി എ.ജി.എം ഷാജഹാൻ അബ്ദുൽ അസീസ് എന്നിവർ ചേർന്ന് കമ്പനിക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി.
"ഈ പുരസ്കാര നിമിഷം എയ്ന്റ് ഓട്ടോമോട്ടീവിനും ഞങ്ങളുടെ മുഴുവൻ ടീമിനും അഭിമാനകരമാണെന്ന് ഷാജഹാൻ അബ്ദുൽ അസീസ് പറഞ്ഞു. ‘കഴിഞ്ഞ രണ്ട് വർഷങ്ങളിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ഒമാൻ വിപണിയിൽ പെട്രോണാസ് ബ്രാൻഡിനെ ഉയർത്താൻ ഞങ്ങൾ നടത്തിയ തന്ത്രപരമായ നീക്കങ്ങൾക്കുള്ള അംഗീകാരമാണ് ഇത്തവണത്തെ ഈ പുരസ്കാരം. ലോകോത്തര ഗുണനിലവാരത്തിലും നൂതനമായ സാങ്കേതികവിദ്യയിലുമുള്ള പെട്രോണാസിന്റെ കാഴ്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’- അദ്ദേഹം പറഞ്ഞു.
ആഗോള ലൂബ്രിക്കന്റ് വ്യവസായത്തിൽ സാങ്കേതിക മികവിലൂടെയും സുസ്ഥിരമായ പരിഹാരങ്ങളിലൂടെയും മുന്നേറുന്ന ബ്രാൻഡാണ് പെട്രോണാസ്. ലോജിസ്റ്റിക്സ് രംഗത്തെ നിക്ഷേപങ്ങളിലൂടെയും നൂതനമായ മാർക്കറ്റിങ് രീതികളിലൂടെയും മിഡിൽ ഈസ്റ്റിൽ പെട്രോണാസിന്റെ സാന്നിധ്യം ശക്തമാക്കുന്നതിൽ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടവൽ ഓട്ടോ ഗ്രൂപ്പിന് കീഴിലുള്ള എയ്ന്റ് ഓട്ടോമോട്ടീവ് നിർണായക പങ്കുവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.