Posted On
date_range Updated On
date_range മസ്കത്തിലെ ബൗഷറിൽനിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി
മസ്കത്ത്: മസ്കത്ത് ബൗഷറിലെ ഗുബ്ര ഭാഗത്തുനിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഷിറീൻ മഹ്മൂദ് ഷാബാൻ യഹ്‍യ (15) എന്ന പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയതായും പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആർ.ഒ.പി അറിയിച്ചു. ഇതു സംബന്ധിച്ച് ശേഷിക്കുന്ന നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ ആറിനാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് റോയൽ ഒമാൻ പൊലീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിപ്പ് പുറത്തുവിട്ടത്. പെൺകുട്ടിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം ആർ.ഒ.പി അഭ്യർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.