മസ്‌കത്ത്: ഒന്നാമത് ഭാവലയ അന്താരാഷ്ട്ര ഷോർട് ഫിലിം മത്സരം ‘കാലിഡോസ്കോപ്പ് 2026’ ഏപ്രിൽ 25ന് മസ്ക്കത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 10 മലയാളം സിനിമകളും, രണ്ട് അറേബ്യൻ സിനിമകളും, ഓരാ തമിഴ്, ഇംഗ്ലീഷ് സിനിമകളും മത്സരത്തിലുണ്ടാവുമെന്ന് ഭാവലയ ചെയർമാൻ ഡോ.ജെ. രത്നകുമാർ, അംഗങ്ങളായ അരുൺ മേലേതിൽ, അനിത രാജൻ എന്നിവർ പറഞ്ഞു.
ഭാവലയയുടെ 16 വർഷം പൂർത്തിയാക്കുന്ന ദിവസത്തിലാണ് പരിപാടി അരങ്ങേറുന്നതെന്ന പ്രത്യേകതയുമുണ്ട്. ഉച്ചക്ക് 1.30 മുതൽ വൈകുന്നേരം വരെ റൂവി ഗാലക്സി ഹാളിൽ നടക്കുന്ന മത്സരത്തിന് സിനിമാ രംഗത്തെ പ്രഗത്ഭർ വിധി നിർണയിക്കുക. മികച്ച സിനിമ, രചയിതാവ്, സംവിധായകൻ, നടൻ, നടി, ബാലതാരം, കാമറാമാൻ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക.
ഒരുപാട് കലാകാരന്മാരുടെ വിളനിലമാണ് ഒമാൻ എന്നും, ഒത്തിരി ഹ്രസ്വ സിനിമകൾ ഇറങ്ങുന്ന ജി.സി.സി രാജ്യങ്ങളിലൊന്നായി ഒമാൻ മാറിയിട്ടുണ്ടെന്നും ഭാവലയ ചെയർമാൻ ഡോ. ജെ. രത്നകുമാർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.