കെ.എസ്.എൽ- 2 ഫുട്ബാൾ: ലയൺ മസ്കത്ത് ജേതാക്കൾ

മസ്കത്ത്: മസ്കത്ത് കെ.എം.സി.സി ഖദറ ഏരിയ സംഘടിപ്പിച്ച രണ്ടാമത് ഖദറ സൂപ്പർ ലീഗ് (കെ.എസ്.എൽ- 2) ഫുട്ബാൾ ടൂർണമെന്റിൽ ലയൺ മസ്കത്ത് കിരീടം ചൂടി. ഖദറ ഗ്രാസ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 14 ടീമുകൾ മാറ്റുരച്ചു.

കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രതിനിധിയും മലബാർ വിങ്ങ് ചെയര്‍മാനുമായ നൗഷാദ് കാക്കേരി ഉദ്ഘാടനം ചെയ്തു. ഫൈനലിൽ എതിരാളികളെ പരാജയപ്പെടുത്തി ലയൺ മസ്കത്ത് നൂർ ഗസൽ വിന്നേഴ്സ് ട്രോഫി നേടി. റിലാക്സ് എഫ്.സി റണ്ണേഴ്സ് അപ്പും യുനൈറ്റഡ് കേരള എഫ്.സി സെക്കൻഡ് റണ്ണേഴ്സ് അപുമായി.

മസ്കത്ത് കെഎംസിസി നാഷണൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റും സ്പോട്സ് വിങ്ങ് ചെയർമാനുമയ ഷാനവാസ് മൂവാറ്റുപുഴ, ഖദറ കെ.എം.സി.സി പ്രസിഡന്റ് അഷ്‌റഫലി, ജനറൽ സെക്രട്ടറി നജ്മുദ്ദീൻ മങ്കട, ട്രഷറർ ഷംസു ആലുവ എന്നിവർ ചടങ്ങിനും സമ്മാനവിതരണത്തിനും നേതൃത്വം നൽകി.

Tags:    
News Summary - KSL-2 Football: Lion Muscat emerge champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.