റൂ​വി സെ​ന്‍റ്​​മേ​രീ​സ്‌ യാ​ക്കോ​ബാ​യ സു​റി​യാ​നി

ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം

റൂ​വി സെ​ന്‍റ്​​ മേ​രീ​സ്‌ ദേ​വാ​ല​യ​ത്തി​െന്റ താ​ൽ​ക്കാ​ലി​ക കൂ​ദാ​ശ ഇ​ന്നു​ ന​ട​ക്കും

മ​സ്ക​ത്ത്​: റൂ​വി സെ​ന്‍റ്​​ മേ​രീ​സ്‌ യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്റെ താ​ൽ​കാ​ലി​ക കൂ​ദാ​ശ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടു ന​ട​ക്കും. രാ​ത്രി 7.45നു​ ​ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത സ​ക്ക​റി​യ​ാസ് മാ​ർ പി​ലാ​ക്സി​നോ​സ് തി​രു​മേ​നി​ക്കും വൈ​ദി​ക​ർ​ക്കും സ്വീ​ക​ര​ണം ന​ൽ​കി ദേ​വാ​ല​യ​ത്തി​ലേ​ക്കു ആ​ന​യി​ക്കും.

തു​ട​ർ​ന്നു സ​ന്ധ്യാപ്രാ​ർ​ത്ഥ​ന​യും, കൂ​ദാ​ശ ശു​ശ്രൂ​ഷ​യും ന​ട​ക്കും. 8.40 മു​ത​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും തു​ട​ർ​ന്നു ആ​ശി​ർ​വാ​ദ​വും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന്​ വി​കാ​രി ഫാ. ​ഏ​ലി​യാ​സ് ക​ണ്ടോ​ത്ര​യ്ക്ക​ൽ അ​റി​യി​ച്ചു.

പ​രി​ശു​ദ്ധ പാ​ത്രി​യ​ാർ​ക്കീ​സ് ബാ​വാ​യു​ടെ കി​ഴി​ൽ യാ​ക്കോ​ബാ​യ സ​ഭ​ക്ക്​ നാ​ലു ദേ​വാ​ല​യ​ങ്ങ​ളാ​ണ് ഒ​മാ​നി​ലു​ള്ള​ത്. അ​തി​ൽ 43വ​ർ​ഷം മു​മ്പു​ സ്ഥാ​പി​ച്ച​താ​ണ് റൂ​വി സെ​ന്‍റ്​ മേ​രി​സ് ദേ​വാ​ല​യം. 1980 ജൂ​ലൈ 18നാ​ണ്​ ആ​ദ്യ കു​ർ​ബാ​ന ന​ട​ന്ന​ത്. ഒ​മാ​നി​ലെ യാ​ക്കോ​ബാ​യ സ​ഭ​യു​ടെ ത​ല പ​ള്ളി​യാ​യി​ട്ടാ​ണ് ഈ ​ദേ​വാ​ല​യം അ​റി​യ​പ്പെ​ടു​ന്ന​ത്.

ഫാ.​ഏ​ലി​യാ​സ് ക​ണ്ടോ​ത്ര​യ്ക്ക​ൽ (വി​കാ​രി ), ബി​ന്ദു പാ​ല​ക്ക​ൽ (വൈ​സ് പ്ര​സി​ഡ​ന്റ്‌), ജോ​ഗി​ൻ​സ് കു​രി​യ​കോ​സ് (സെ​ക്ര​ട്ട​റി), അ​നി​ൽ പോ​ൾ (ട്ര​സ്റ്റി),പി.​കെ. ബേ​ബി (ജോ​യി​ന്റ് ട്ര​സ്റ്റി ), ഷി​ബു രാ​ജ​ൻ ( ജോ​യന്റ് സെ​ക്ര​ട്ട​റി), ബൈ​ജു ത​ങ്ക​ച്ച​ൻ വി​ജു മോ​സ​സ്, പോ​ൾ ബ​ഹ​ന​ൻ, ബി​ന്ദു ജോ​ർ​ജ്, ദീ​പാ ജോ​ഗി​ൻ​സ്, സി​സി​ലി വി​ജു ( ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ര​ട​ങ്ങു​ന്ന ഭ​ര​ണ​സ​മി​തി​യാ​ണ്​ നി​ല​വി​ൽ ദേ​വാ​ല​യ​ത്തെ ന​യി​ക്കു​ന്ന​ത്.

Tags:    
News Summary - Ruvi St. Mary's Church's temporary sacrament will be held on thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.