മസ്കത്ത്: രിസാല സ്റ്റഡി സർക്കിൾ സാഹിത്യോത്സവിെൻറ ഒമാന്‍ ദേശീയതല മത്സരം ഇൗ മ ാസം 18ന് റൂവിയില്‍ നടക്കും. ഗള്‍ഫ്മേഖലയിലെ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും സര് ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കപ്പെടുന്ന മത്സരം ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റൂവി അല്‍ മാസാ ഹാളിലാണ് ദേശീയതല മത്സരം അരങ്ങേറുന്നത്. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന മത്സരങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിദഗ്ധര്‍ വിധി നിര്‍ണയിക്കും.
ബുറൈമി, സലാല, സൂര്, ജഅലാന്‍, ഇബ്രി, സീബ്, ബോഷര്‍, മസ്കത്ത്, സുഹാര്‍ തുടങ്ങി 11 സെന്ട്രലുകളില്നിന്ന് വിവിധ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് ദേശീയ തല മത്സരത്തിൽ മാറ്റുരക്കുക. 45 കലാ- സാഹിത്യ ഇനങ്ങളില്‍ എട്ട് വിഭാഗങ്ങളിലായി 500ഓളം മത്സരാര്‍ഥികള്‍ പങ്കെടുക്കും.
വൈകിട്ട് ഏഴിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഇന്ത്യന്‍ സ്കൂള്‍ ബി.ഒ.ഡി ചെയര്മാന് ഡോ. ബേബി സാം സാമുവല്‍ അടക്കമുള്ളവർ സംബന്ധിക്കും.
ദഫ്, ഖവാലി, ബുര്‍ദ, കവിതാ പാരായണം, മാപ്പിളപ്പാട്ട്, ഉർദു ഗാനം തുടങ്ങി വിവിധ മത്സരങ്ങള്‍ സദസ്യര്‍ക്ക് ആസ്വാദനം പകരും.
ആര്.എസ്.സി ഗള്‍ഫ് കൗണ്‍സില്‍ നേതാക്കള്‍, ഐ.സി.എഫ് നാഷനല്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സ്വാഗതസംഘം ചെയര്മാന് ഫാറൂഖ് കവ്വായ്, ജനറല്‍ കണ്‍വീനര്‍ ഫിറോസ് അബ്ദുറഹ്മാൻ, ഫിനാന്‍സ് കണ്‍വീനര്‍ നിസാര്‍ തലശ്ശേരി, വൈസ് ചെയര്മാന് ഇക്ബാല്‍ ബര്‍ക, ജോ. കണ്‍വീനര്‍ ഹബീബ് അഷ്റഫ്, ആര്.എസ്.സി നാഷനല്‍ ചെയര്മാന് നിശാദ് അഹ്സനി, കണ്‍വീനര്‍ എന്‍ജി. ഹാരിജത്ത് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.