മെ​ട്രോ​പൊ​ളി​റ്റ​ൻ​സ് എ​റ​ണാ​കു​ളം ഒ​മാ​ൻ ചാ​പ്റ്റ​റി​ന്റെ ‘മെ​ട്രോ​ണം 2026’ വ​ർ​ണാ​ഭ​മാ​യി

മ​സ്‌​ക​ത്ത്: മെ​ട്രോ​പൊ​ളി​റ്റ​ൻ​സ് എ​റ​ണാ​കു​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ‘മെ​ട്രോ​ണം 2026’ ഓ​ണാ​ഘോ​ഷം ഒ​മാ​നി​ലെ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും സം​ഗ​മ​മാ​യി. ‘ഒ​രു​മ​യു​ടെ പൂ​വി​ളി… സൗ​ഹൃ​ദ​ത്തി​ന്റെ പൊ​ന്നോ​ണം’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി വാ​ദി​ക​ബീ​റി​ലെ ഗോ​ൾ​ഡ​ൻ ഒ​യാ​സി​സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര​ൻ എം.​ആ​ർ. ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് സി​ദ്ദി​ഖ് ഹ​സ​ൻ ആ​ശം​സ അ​റി​യി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ ആ​ലു​വ സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സി​ദാ​ർ, സു​രേ​ഷ് നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ അ​നീ​ഷ് ക​ട​വി​ൽ, ബി​ജോ​യ്, രാ​ജേ​ഷ് മേ​നോ​ൻ, സെ​ക്ര​ട്ട​റി സം​ഗീ​ത സു​രേ​ഷ്‌, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ഫ​സി​ല ഷ​മീ​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റ​ഫീ​ഖ് മാ​ഞാ​ലി, ഹാ​സി​ഫ്, ഷ​മീ​ർ, അ​ന​സ്, അ​ഷ​റ​ഫ്, സു​രേ​ഷ് കു​മാ​ർ, ര​മ ശി​വ്‌, സു​ബി​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് ആ​ദ്യാ​വ​സാ​നം നേ​തൃ​ത്വം ന​ൽ​കി.

ട്ര​ഷ​റ​ർ എ​ൽ​ദോ മ​ണ്ണൂ​ർ ന​ന്ദി പ​റ​ഞ്ഞു. മാ​വേ​ലി​യു​ടെ എ​ഴു​ന്ന​ള്ള​ത്തും താ​ല​പ്പൊ​ലി​യും ആ​ഘോ​ഷ​ത്തി​ന് പ​ര​മ്പ​രാ​ഗ​ത ഓ​ണ​ച്ച​ന്തം പ​ക​ർ​ന്നു. തി​രു​വാ​തി​ര, യോ​ഗ​നൃ​ത്തം, സെ​മി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, സ്കി​റ്റ്, നാ​ട​ൻ പാ​ട്ട്‌, ഫാ​ഷ​ൻ ഷോ​ക​ൾ, കു​ട്ടി​ക​ളു​ടെ ഗ്രൂ​പ്പ്‌, സോ​ളോ ഡാ​ൻ​സു​ക​ൾ എ​ന്നി​വ ച​ട​ങ്ങി​ന്‌ മാ​റ്റു​കൂ​ട്ടി. വ​ടം​വ​ലി മ​ത്സ​രം ആ​വേ​ശം നി​റ​ച്ചു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു. വി​വി​ധ നേ​ട്ട​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.

Tags:    
News Summary - ‘Metronome 2026’ becomes the theme of the Metropolitan Ernakulam Oman Chapter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.