സൂര്യ കൃഷ്ണമൂർത്തി അനുസ്മരണ യോഗം ഒമാനിൽ സംഘടിപ്പിച്ചു
മസ്കത്ത്: പ്രമുഖ സാംസ്കാരിക പ്രവർത്തകനും കലാപ്രേമിയുമായിരുന്ന അന്തരിച്ച സൂര്യ കൃഷ്ണമൂർത്തിയുടെ അനുസ്മരണ യോഗം ഭാവലയ ആർട്സ് ആൻഡ് കൾച്ചറൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കലാ-സാംസ്കാരിക രംഗത്ത് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ അനുസ്മരിച്ചുകൊണ്ടായിരുന്നു പരിപാടി.
ഭാവലയ സ്ഥാപകനും ചെയർമാനുമായ ഡോ. ജെ. രത്നകുമാർ അധ്യക്ഷത വഹിച്ചു. അനിത രാജൻ അവതാരകയായി. അർച്ചന വിജയകുമാർ പ്രാർത്ഥന നിർവഹിച്ചു. തുടർന്ന് ഡോ. ജെ. രത്നകുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ അരുണ്‍കുമാർ മേലെതിൽ (സെക്രട്ടറി), രാജൻ വി. കൊക്കൂരി, നിഷ പ്രഭാകരൻ, ഗംഗേഷ് വടക്കേതിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജിനു കോട്ടയം, അനീഷ് കാവാലം എന്നിവരും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.
സൂര്യ കൃഷ്ണമൂർത്തിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും മൗനാചരണം ആചരിക്കുകയും ചെയ്ത ശേഷം സദസ്സ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. അനുസ്മരണ പ്രഭാഷണത്തിൽ സംസാരിച്ച ഡോ. ജെ. രത്നകുമാർ, കലയെ പ്രോത്സാഹിപ്പിക്കുന്നതിൽ സൂര്യ കൃഷ്ണമൂർത്തി പുലർത്തിയ അച്ചടക്കവും സമർപ്പണബോധവും പുതിയ തലമുറക്ക് മാതൃകയാണെന്ന് പറഞ്ഞു. രാജൻ വി. കൊക്കൂരി , ലക്ഷ്മി കൊത്തനേത്, , അനിത രാജൻ , ലോവൽ ബാലകൃഷ്ണൻ , ജോബ് മാത്യു മണലേൽ, ഗംഗേഷ് വടക്കേതിൽ എന്നിവർ അനുസ്മരണ ഭാഷണംനടത്തി. സൂര്യ കൃഷ്ണമൂർത്തിയുടെ സുഹൃത്തുക്കൾ, ആരാധകർ, അഭ്യുദയകാംക്ഷികൾ, വിവിധ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.