കാ​ബൂ​റ​യി​ൽ ‘ഓ​ണ​നി​ലാ​വ് 2026’ പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്ക​ര​ണ​വും

കാ​ബൂ​റ: കേ​ളി സൗ​ഹൃ​ദ വേ​ദി കാ​ബൂ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന ‘ഓ​ണ നി​ലാ​വ് 2026’ന്റെ ​പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗ​വും ഗ്രീ​ൻ റി​സോ​ർ​ട്ടി​ൽ ന​ട​ന്നു. ഒ​ക്ടോ​ബ​ർ 30 ന് ​കാ​ബൂ​റ സ​നാ​യ​യി​ലെ അ​ൽ ഉ​സ്ടൗ​റ ഹാ​ളി​ലാ​ണ് പ​രി​പാ​ടി അ​ര​ങ്ങേ​റു​ക. രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി രാ​ത്രി​വ​രെ നീ​ളു​മെ​ന്നും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

മാ​വേ​ലി​വ​ര​വും സാം​സ്‌​കാ​രി​ക സ​ദ​സ്സും ലാ ​പ​രി​പാ​ടി​ക​ളും ഓ​ണ​ക്ക​ളി​ക​ളും വി​വി​ധ മ​ത്സ​ര​ങ്ങ​ളും ര​ണ്ടാ​യി​രം പേ​രു​ടെ ഓ​ണ സ​ദ്യ​യു​മാ​ണ് ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ക​ൺ​വീ​ന​ർ രാ​മ​ച​ന്ദ്ര​ൻ താ​നൂ​ർ വി​ശ​ദീ​ക​രി​ച്ചു. റി​ഷാ​ദ് ഗ​നി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള, ക​ലാ​ഭ​വ​ൻ ഹ​സീ​ബ് ഒ​രു​ക്കു​ന്ന വ​ൺ മാ​ൻ ഷോ ​എ​ന്നി​വ കൂ​ടാ​തെ ബാ​ത്തി​ന മേ​ഖ​ല​യി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ തി​രു​വാ​തി​ര, ഒ​പ്പ​ന, നാ​ട​ൻ പാ​ട്ട്, ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ് എ​ന്നി​വ അ​ര​ങ്ങേ​റു​മെ​ന്നും പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് സ​ജീ​ഷ് ജി. ​ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​മ​ച​ന്ദ്ര​ൻ താ​നൂ​രി​ന് പോ​സ്റ്റ​ർ കൈ​മാ​റി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ വാ​സു​ദേ​വ​ൻ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പ്രോ​ഗ്രാ​മി​ന്റെ ആ​ദ്യ കൂ​പ്പ​ൺ രാ​ജേ​ഷ് കെ.​വി​ക്ക് സ​ജീ​ഷ് കൈ​മാ​റി. ച​ട​ങ്ങി​ൽ ഹാ​ഷി​ഫ്,വി​ജ​യ്ദ​ത്ത്, പ്ര​ശാ​ന്ത്ശ​ര​ണ്യ കി​ര​ൺ, ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് കാ​ബൂ​റ ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​ബീ​ഷ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. പ്ര​ശാ​ന്ത് സ്വാ​ഗ​ത​വും ബൈ​ജു ന​ന്ദി​യും പ​റ​ഞ്ഞു. 200 ലേ​റെ പേ​ർ പ​​ങ്കെ​ടു​ത​തു. 

Tags:    
News Summary - ‘Onam Nilavu ​​2026’ poster released and welcome group formed in Kaboora

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.