ഒമാനിൽ തൊഴിൽ നിയമലംഘനം; പരിശോധന ശക്തമാക്കി തൊഴിൽ മന്ത്രാലയം

മസ്കത്ത്: തൊഴിൽ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്ഥാപനങ്ങളിലെ പരിശോധനയും നിരീക്ഷണവും ശക്തമാക്കി ഒമാൻ തൊഴിൽ മന്ത്രാലയം. മൂന്ന് ഘട്ടങ്ങളിലായാണ് രാജ്യവ്യാപകമായി പരിശോധനയും തുടർനടപടികളും നടപ്പാക്കുന്നത്.

ആദ്യഘട്ടത്തിൽ സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിച്ച് തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. ഇതിനായി മന്ത്രാലയ സംഘങ്ങൾ സ്ഥാപനങ്ങളുടെ പ്രവർത്തനവും നിയമാനുസൃതമായ തൊഴിൽ നടപടികളും നിരീക്ഷിക്കും.

രണ്ടാം ഘട്ടത്തിൽ സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും നേരിട്ടെത്തിയുള്ള പരിശോധനാ കാമ്പയിനുകളാണ് നടക്കുക. തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തുകയും നിയമാനുസൃതമായ തൊഴിൽ നടപടികൾ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. മൂന്നാം ഘട്ടത്തിൽ കണ്ടെത്തിയ നിയമലംഘനങ്ങളിൽ തുടർ നിയമനടപടികൾ സ്വീകരിക്കും.

കേസുകളിൽ നിലവിലുള്ള നടപടിക്രമങ്ങൾ പ്രകാരം തൊഴിലാളികളെ നാടുകടത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും. തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ഉൾപ്പെടെയുള്ള ശിക്ഷകളും ഭരണപരമായ നടപടികളും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിദേശ തൊഴിലാളികളെ ഉൾപ്പെടുത്തി നടക്കുന്ന അനധികൃത തൊഴിൽ രീതികൾ തടയുന്നതിനായി സംയുക്ത പരിശോധനാ സംഘങ്ങളെ നിയമിച്ചിട്ടുണ്ടന്ന് മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Labor law violations in Oman; Ministry of Labour intensifies inspections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.