മത്ര: നിയന്ത്രണം വിട്ട വാഹനം മലയാളിയുടെ ഹൗസ് ഹോള്‍ഡ് കടയിലേക്ക് പാഞ്ഞുകയറി. ബര്‍ക്ക സൂഖില്‍ കഴിഞ്ഞദിവസമാണ് അപകടം നടന്നത്. മലയാളി കടയുടമ തലനാരിഴക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. പതിവായി സാധനങ്ങൾ വാങ്ങാനെത്തുന്നയാളുടെ വാഹനമാണ് അപകടമുണ്ടാക്കിയത്.
കടക്കുമുന്നില്‍ ബ്രേക്ക് ചവിട്ടുന്നതിന് പകരം അബദ്ധത്തില്‍ ആക്സിലേറ്ററിൽ കാലുവെച്ചു പോയതാണ് അപകട കാരണം. കടക്കു മുന്നില്‍ വില്പനക്കുവെച്ച ഗൃഹോപകരണ സാധനങ്ങളും കടയുടെ ഗ്ലാസ് ഡോർ, ഷെല്‍ഫ് എന്നിവ തകര്‍ത്താണ് വാഹനം നിന്നത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് വരെ കടക്കുമുന്നില്‍ നിന്ന കടയുടമ അപകടത്തിന് നിമിഷങ്ങൾക്കുമുമ്പാണ് കടക്ക് അകത്തേക്ക് കയറിയത്. അതിനാല്‍, പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.