ഒമാനിലെ പ്രവാസികൾക്ക് ഇനി മൂന്നുവർഷംവരെ സാധുതയുള്ള റസിഡന്റ് കാർഡുകൾ

മസ്കത്ത്: ഒമാനിലെ പ്രവാസികൾക്ക് ഇനി മൂന്നുവർഷം വരെ സാധുതയുള്ള റെസിഡന്റ് കാർഡുകൾ ലഭിക്കും. റോയൽ ഒമാൻ പൊലീസ് സിവിൽ സ്റ്റാറ്റസ് നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനിൽ ഭേദഗതികൾ പ്രഖ്യാപിച്ച് പൊലിസ് ഇൻസ്‌പെക്ടർ ജനറൽ ഹസ്സൻ മുഹ്‌സിൻ ശരീഖിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതു പ്രകാരം പ്രവാസി ഐഡി കാർഡുകളുടെയും ഒമാനി വ്യക്തിഗത തിരിച്ചറിയൽ കാർഡുകളുടെയും സാധുത കാലയളവുകളും ഫീസുകളും പരിഷ്കരിച്ചു.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച മാറ്റങ്ങൾ പ്രകാരം, പ്രവാസികൾക്കുള്ള താമസ കാർഡുകൾക്ക് ഇപ്പോൾ പരമാവധി മൂന്ന് വർഷത്തേക്ക് സാധുതയുണ്ടാകും. ഒരു വർഷത്തേക്ക് അഞ്ച് റിയാലും രണ്ട് വർഷത്തേക്ക് 10 ഉം മൂന്ന് വർഷത്തേക്ക് 15ഉം ഫീസ് ആയിരിക്കും. റസിഡന്റ്‌ കാർഡിന്റെ കാലഹരണ തീയതി മുതൽ 30 മുപ്പത് ദിവസത്തിനുള്ളിൽ പുതുക്കണം. നഷ്ടപ്പെട്ടതോ കേടായതോ ആയ റസിഡന്റ് കാര്‍ഡിന് പകരം പുതിയത് ലഭിക്കുന്നതിന് 20 റിയാലായിരിക്കും ഇനി നിരക്ക്‌.

Tags:    
News Summary - Resident cards valid for up to three years for expatriates in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.