137 രൂപ ചലഞ്ചിന്‍റെ ഭാഗമായി ഇബ്ര റീജനൽ കമ്മിറ്റി സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് പി.എം. ഷാജി അഡ്ഹോക് കമ്മിറ്റി കൺവീനർ സജി ഔസേഫിന് കൈമാറുന്നു
ഇബ്ര: ഒ.ഐ.സി.സി ഒമാൻ ഇബ്ര റീജനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ ചെയർമാൻ ശങ്കർപിള്ള കുമ്പളത്തിന് സ്വീകരണവും കെ.പി.സി.സി 137 രൂപ ചലഞ്ച് ഉദ്ഘാടനവും നടത്തി. ഇബ്ര ശർക്കിയ സാൻഡ്‌സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി ഒ.ഐ.സി.സി സീനിയർ കോൺഗ്രസ് നേതാവ് എൻ.ഒ. ഉമ്മൻ ഉദ്ഘാടനം ചെയ്തു.
ഇബ്ര റീജനൽ കമ്മിറ്റി പ്രസിഡന്‍റ് തോമസ് ചെറിയാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് ചെമ്മായി, വൈസ് പ്രസിഡന്‍റ് ബിബിൻ ജോർജ്, ബിനോജ്, ട്രഷർ, സജി മേനത്ത്, ഷാനവാസ്, ജാക്സൺ എബ്രഹാം എന്നിവർ ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ ശങ്കർപിള്ള കുമ്പളത്തിനെ പൊന്നാട അണിയിച്ചു.
അഡ്ഹോക് കമ്മിറ്റി കൺവീനർ സജി ഔസേഫ് മുഖ്യപ്രഭാഷണം നടത്തി. 137 രൂപ ചലഞ്ചിന്‍റെ ഭാഗമായി ഇബ്ര റീജനൽ കമ്മിറ്റി സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് സീനിയർ വൈസ് പ്രസിഡന്‍റ് പി.എം. ഷാജി അഡ്ഹോക് കമ്മിറ്റി കൺവീനർ സജി ഔസേഫിന് കൈമാറി. ഒ.ഐ.സി.സി ജനറൽ സെക്രട്ടറി നൗഷാദ് ചെമ്മായി സ്വാഗതവും ജാക്‌സൺ നന്ദിയും പറഞ്ഞു.
അഡ്ഹോക് കമ്മിറ്റി അംഗങ്ങളായ ബിന്ദു പാലക്കാൽ, നിയാസ് ചെണ്ടയാട്, എം.ജെ. സലീം, സൂർ ഒ.ഐ.സി.സി പ്രസിഡന്‍റ് ശ്രീധർ ബാബു, ഷമീർ, തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.