കെ.എം.സി.സി സലാലയിൽ ഈദ്‌ സംഗമം സംഘടിപ്പിച്ചു

സലാല: കെ.എം.സി.സി ആഭിമുഖ്യത്തിൽ സലാലയിൽ ഈദ്‌ സംഗമം സംഘടിപ്പിച്ചു. ഒമാനി വിമൻസ്‌ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ്‌ ആർ.കെ. അഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ഹുസൈൻ കാച്ചിലോടി ഉദ്‌ഘാടനം ചെയ്തു. ചെയർമാൻ ഷൗക്കത്ത് കോവാർ ഈദ് സന്ദേശം നൽകി. ജാബിർ ഷെരീഫ്, കാസിം കോക്കൂർ, സൈഫുദ്ദീൻ അലിയാമ്പത്ത്, മുസ്തഫ ഫലൂജ, മുജീബ് കുറ്റിപ്പുറം ഷസ്നാ നിസാർ തുടങ്ങിയവർ ആശംസകൾ നേർന്നു.

ഒപ്പന, അറബിക് ഡാൻസ്, മാപ്പിളപ്പാട്ടുകൾ, സ്പോട്ട് ക്വിസ്, വിവിധ ഗെയിംസുകൾ എന്നിവയും നടന്നു. ഫൈസൽ വടകര ,നാസർ കോക്കൂർ, ഹാഷിം കോട്ടക്കൽ, ശിഹാബ് കാളികാവ്, റസാക്ക് ബുഷേർ, കെ.പി കോയ തുടങ്ങിയവർ നേതൃത്വം നൽകി. ആക്ടിങ് ജനറൽ സെക്രട്ടറി ഷംസീർ കൊല്ലം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ നിസാർ മുട്ടുങ്ങൽ നന്ദിയും പറഞ്ഞു. നിരവധി പേർ സംബന്ധിച്ചു.

Tags:    
News Summary - KMCC organized an Eid gathering in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.