Posted On
date_range Updated On
date_range മസ്‌കത്ത് വിമാനത്താവളത്തിൽ ആറു കിലോയിലധികം കഞ്ചാവ് പിടികൂടി
മസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 6.179 കിലോ കഞ്ചാവ് കസ്റ്റംസ് വിഭാഗം പിടികൂടി. വിമാനത്താവളത്തിലെ പരിശോധനക്കിടെ 17 പാക്കറ്റുകളിലായാണ് മയക്കുമരുന്ന് കണ്ടെടുത്തത്. യാത്രക്കാരന്റെ വ്യക്തിഗത ലഗേജുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവയെന്ന് ഒമാൻ കസ്റ്റംസ് അറിയിച്ചു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.