മസ്കത്ത്: ഒമാനിലെ പ്രവാസി ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഓവർസീസ് കേരളയ്റ്റ്സ് ഫോട്ടോഗ്രാഫർസ് അസോസിയേഷൻ (ഒ.കെ.പി.എ) ആറാമത് വാർഷിക ജനറൽ ബോഡി യോഗം റൂസ്‌താഖിലെ ജയപ്രകാശ് നഗറിൽ വിപുലമായി സംഘടിപ്പിച്ചു. ഫോട്ടോഗ്രാഫർമാരുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുന്ന ഒ.കെ.പി.എ ഒട്ടനവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
പൊതു സമ്മേളനത്തിൽ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ സെക്രട്ടറിയായി മുരളീധരൻ കൊല്ലാറയും പ്രസിഡന്റായി സുനിൽ എഫ്.പി മീഡിയയും ട്രഷററായി എബിൻ. അൽഖുവൈറും രക്ഷധികാരിയായി ശറഫുദ്ദീൻ ഒറ്റപ്പാലവും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.