Posted On
date_range Updated On
date_range കെ.എസ്.കെ സലാല മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു
സലാല: ‘ഈദ് ഇശൽ സീസൺ- 2’ എന്ന പേരിൽ കോഴിക്കോട് സൗഹൃദക്കൂട്ടം സലാലയിൽ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു. മ്യൂസിക് ഹാളിൽ നടന്ന മത്സരത്തിൽ ഷാഹുൽ ഹമീദ് ഒന്നാം സ്ഥാനം നേടി. നൗഷാദ് മാളിയേക്കൽ രണ്ടാം സ്ഥാനവും ജിസ്‌ന ബിജു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് സ്പോൺസർമാർ ട്രോഫികൾ സമ്മാനിച്ചു. ദാസൻ എം.കെ, ദീപക് എൻ.എസ്, ബാബു സി.പി എന്നിവർ പരിപാടി നിയന്ത്രിച്ചു. വനിതാവേദി നടത്തിയ റീൽസ് മത്സരത്തിൽ വിജയിയായ പി.പി മുഫീദക്ക് ചടങ്ങിൽ ഉപഹാരം സമ്മാനിച്ചു. പ്രജിത്ത് പയ്യോളി സ്വാഗതവും മധു വടകര നന്ദിയും പറഞ്ഞു. ഈദാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പരിപാടിയിൽ നിരവധി പേർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.