മസ്കത്ത്: മഹാത്മാക്കളുടെ സ്മരണകൾ പുതുതലമുറക്ക് നേർമാർഗം തെളിയിക്കുന്നതാണ െന്ന് എസ്.വൈ.എഫ് കോഴിക്കോട് ജില്ല അധ്യക്ഷൻ രാമന്തളി ഹാമിദ് കോയമ്മ തങ്ങൾ അഭിപ്രായ പ്പെട്ടു. താജുൽ ഉലമ സദഖത്തുല്ല മൗലവി, ശംസുൽ ഉലമ കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാർ, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ എന്നിവരുടെ സ്മരണാർഥം െഎ.സി.എസ് മസ്കത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ.
അൽഖൂദ് ഗോൾഡൻ വോക് റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തില്‍ അബ്ദുല്ല വഹബി വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. നൗഫൽ കെ.സി. ഖിറാഅത്ത് നടത്തി. അസീം മന്നാനി (ഹുബ്ബു റസൂൽ മസ്കത്ത്), അബ്ദുൽ റഹീം ഇർഫാനി, അസ്ലം ചീക്കോന്ന് എന്നിവർ സംസാരിച്ചു. താജുദ്ദീൻ മുസ്ലിയാർ, അബ്ദുൽ ഹമീദ് പേരാമ്പ്ര, അഷ്റഫ് നെടുന്തോൽ, കരീം ആനാണ്ടി, അബ്ദുൽ ജലീൽ കീഴന എന്നിവർ സംബന്ധിച്ചു. സയ്യിദ് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ മെമ്മോറിയൽ റിലീഫ് ഫണ്ട് അഷ്റഫ് സാഹിബ് പുത്തലത്തിൽ നിന്നും ഹാമിദ് കോയമ്മ തങ്ങൾ സ്വീകരിച്ചു. അബൂബക്കർ ഫലാഹി ഒമ്പതുകണ്ടം സ്വാഗതവും അയൂബ് പള്ളിയത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.