Posted On
date_range Updated On
date_range റമദാൻ: പരിശോധന ശക്തമാക്കി; 71.5 കിലോഗ്രാം പഴകിയ ഭക്ഷണം പിടികൂടി
മസ്കത്ത്: റമദാനിന് മുന്നോടിയായി ഭക്ഷ്യ പരിശോധന ശക്തമാക്കി അധികൃതർ. ദാഖിലിയ മുനിസിപ്പാലിറ്റിയിലെ ഭക്ഷ്യ നിയന്ത്രണ, ലൈസൻസിങ് വകുപ്പ് സമൈലിലെ റസ്റ്റാറന്റുകൾ, കഫേകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധനകൾ നടത്തിയത്. അസിസ്റ്റന്റ് ഡയറക്ടറുടെ അകമ്പടിയോടെ റമദാൻ ഭക്ഷണം തയ്യാറാക്കുന്ന സ്ഥാപനങ്ങളിലായിരുന്നു പ്രധാനമായും പരിശോധനകൾ കേന്ദ്രീകരിച്ചിരുന്നത്.
നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അധികാരികൾ പിഴ ചുമത്തുകയും മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു. 71.5 കിലോഗ്രാം കേടായ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.