ന്യൂനമർദം: ഒമാനിൽ മഴ തുടങ്ങി

മസ്​കത്ത്​: ന്യൂനമർദത്തി​​െൻറ ഫലമായി ഒമാനിലെ ദോഫാർ, അൽ വുസ്​ത ഗവർണറേറ്റുകളിൽ മഴ തുടങ്ങി. ദോഫാറിനും അൽ വുസ്​തക്കും പുറമെ തെക്കൻ ശർഖിയ ഗവർണറേറ്റിലും തിങ്കളാഴ്​ച വരെ കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രത്തി​​െൻറ ഏറ്റവും പുതിയ മുന്നറിയിപ്പിൽ പറയുന്നു. ശക്​തമായ കാറ്റും ഉണ്ടാകും. ശനി, ഞായർ ദിവസങ്ങളിലായി 80 മില്ലീമീറ്റർ വരെ മഴ ലഭിക്കാനാണിട. അതിനാൽ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്​​. ദൂരകാഴ്​ച കുറയാനുമിടയുണ്ട്​. കടൽ പ്രക്ഷുബ്​ധമായിരിക്കുകയും ചെയ്യും. അറബിക്കടലി​​െൻറ തീരത്ത്​ തിരമാലകൾ നാല്​ മീറ്റർ വരെ ഉയരാനിടയുണ്ട്​. ഒമാ​​െൻറ ഏതാണ്ടെല്ലാ ഗവർണറേറ്റുകളും ശനിയാഴ്​ച മേഘാവൃതമാണെന്നും കാലാവസ്​ഥാ കേന്ദ്രം അറിയിച്ചു. മസ്​കത്ത്​ അടക്കം മേഖലകളിൽ മഴക്ക്​ സാധ്യതയുണ്ടെന്ന്​ കാലാവസ്​ഥാ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Tags:    
News Summary - rain started in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.