ന്യൂനമർദം: ഒമാനിൽ ബുധനാഴ്ച മുതൽ മഴക്ക് സാധ്യത

മസ്കത്ത്: ന്യൂനമർദ പാത്തിയുടെ ഫലമായി ഒമാനിൽ ബുധനാഴ്ച മുതൽ മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറി റ്റി അറിയിച്ചു. ‘അൽ ഗദഗ്’ എന്നാണ് ന്യൂനമർദത്തിന് പേരിട്ടിരിക്കുന്നത്. വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യതയുണ്ട്.

ബുറൈമി, വടക്കൻ ബാത്തിന, ദാഹിറ ഗവർണറേറ്റുകളിലും അൽ ഹജർ പർവത നിരകളിലും പരിസരത്തും മഴക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ഇടിയോടെയുള്ള ശക്തമായ മഴയും കാറ്റും ഉണ്ടാകും. കാലാവസ്ഥ വ്യതിയാനത്തി​െൻറ ഭാഗമായുള്ള തെക്കുകിഴക്കൻ കാറ്റി​െൻറ ഭാഗമായി അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്.

മഴയിൽ ജാഗ്രത പാലിക്കുന്നതിന് ഒപ്പം സുപ്രീം കമ്മിറ്റി നിർദേശമനുസരിച്ച് വീടുകളിൽ തന്നെ തുടരണമെന്നും അത്യാവശ്യക്കാർ അല്ലാത്തവർ പുറത്തിറങ്ങരുതെന്നും സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.

Tags:    
News Summary - rain in oman from wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.