അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നു; ദോഫാറിൽ മഴക്ക്​ സാധ്യത

മസ്​കത്ത്​: അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടുവരുന്നതായി ഒമാൻ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രത്തിന്​ കീഴിലുള്ള ദേശീയ ദുരന്ത മുന്നറിയിപ്പ്​ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറ്​ അറബിക്കടലിൽ സൊക്കോത്ര ദ്വീപിന്​ സമീപമാണ്​ ന്യൂന മർദത്തി​​െൻറ സ്​ഥാനം. മണിക്കൂറിൽ 31 കിലോമീറ്ററിൽ താഴെയാണ്​ കാറ്റി​​െൻറ വേഗതയെന്ന്​  ഒമാൻ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം ബുധനാഴ്​ച വൈകുന്നേരം അറിയിച്ചു. 

ന്യൂന മർദം ശക്​തിയാർജിച്ച്​ 72 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറാനും സാധ്യതയുണ്ട്​. തീവ്ര ന്യൂനമർദമായി മാറുന്ന പക്ഷം കാറ്റി​​െൻറ വേഗത മണിക്കൂറിൽ അമ്പത്​ കിലോമീറ്റർ വരെയായി ഉയരും. 
ന്യൂനമർദത്തി​​െൻറ ഭാഗമായി രൂപപ്പെടുന്ന മേഘങ്ങൾ ദോഫാർ ഗവർണറേറ്റി​​െൻറ തീര പ്രദേശങ്ങളിലും മല​മ്പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴക്ക്​ കാരണമാകും. 

ചിലയിടങ്ങളിൽ ഇടിയോടെയുള്ള മഴയായിരിക്കും ഉണ്ടാവുക. ഇന്ന്​ മുതൽ മൂന്ന്​ ദിവസത്തേക്ക്​ മഴയുണ്ടായേക്കും. തെക്കു കിഴക്കൻ അറബിക്കടലിൽ ഇൗ മാസം അവസാനത്തോടെ മറ്റൊരു ന്യൂനമർദവും രൂപപ്പെടാൻ സാധ്യതയുണ്ടെന്ന്​ മുന്നറിയിപ്പ്​ സന്ദേശത്തിൽ പറയുന്നു. വെള്ളിയാഴ്​ച മുതൽ ദോഫാർ ഗവർണറേറ്റിലെ തീരത്ത്​ കടൽ പ്രക്ഷുബ്​ധമായിരിക്കും. തിരമാലകൾ രണ്ടര മീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Rain in oman-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.