മസ്കത്ത്: പൊതുവെ ശക്തി കുറഞ്ഞെങ്കിലും തിങ്കളാഴ്ചയും ഒമാെൻറ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. ബുറൈമിയിലും മസ്കത്ത് ഗവർണറേറ്റിലെ ഗൂബ്രയിലും കനത്ത മഴ തന്നെ ലഭിച്ചു. ബുറൈമിയിലെ അൽ ഫേ, മഹ്ദ, സുമൈനി തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്.
വാദികൾ നിറഞ്ഞൊഴുകി. പല റോഡുകളും വെള്ളത്തിലായതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച ബുറൈമിയിൽ ആലിപ്പഴ വർഷമുണ്ടായിരുന്നു.
തുടരെയുള്ള മഴയും കാറ്റും മൂലം രാജ്യത്ത് തണുപ്പുള്ള കാലാവസ്ഥ തുടരുന്നു. പലയിടത്തും 12 ഡിഗ്രി വരെ താപനില താഴ്ന്നിരുന്നു.
ചൊവ്വാഴ്ച മഴയുടെ ശക്തി വീണ്ടും കുറയുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലിലെ പ്രക്ഷുബ്ധാവസ്ഥ മിതമായിരിക്കും.
രണ്ട് മീറ്റർവരെ ഉയരത്തിലായിരിക്കും തിരമാലകൾ അടിക്കുക. മഴ ദുർബലമാവുമെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. കടലിൽ പോകുന്നതും വാദികൾ മുറിച്ചുകടക്കുന്നതും ഒഴിവാക്കണം. കാലാവസ്ഥ അറിയിപ്പുകൾ തുടർന്നും ശ്രദ്ധിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.