മസ്കത്ത്: ജനപ്രിയ ഗെയിമായ പബ്ജി ഇസ്ലാമിക നിയമപ്രകാരം നിഷിദ്ധമായ (ഹറാം) ഒന്നാ ണെന്ന് ഒമാൻ അസി. ഗ്രാൻഡ് മുഫ്തി ശൈഖ് കഹ്ലാൻ അൽ ഖാറൂസി. പബ്ജി കളിക്കുന്നവർ ഇതിന് അടിമപ്പെടുകയും സമയനഷ്ടമുണ്ടാക്കുകയും ചെയ്യുമെന്നതിെൻറ അടിസ്ഥാനത്തിലാണ് മുഫ്തി ഇൗ വിഷയത്തിൽ ഫത്വ പുറപ്പെടുവിച്ചത്. 2017ൽ തെക്കൻ കൊറിയയിൽ തുടക്കമിട്ട പബ്ജി കളി ഇന്ന് ആഗോളതലത്തിലെ ജനപ്രിയ ഗെയിമുകളിൽ ഒന്നാണ്. ഇൗ ഗെയിമിൽ ഉൾക്കൊള്ളുന്ന വിനോദത്തിന് മതപരമായ ഒരു നിയമവും അംഗീകാരം നൽകുന്നില്ലെന്നും അസി.മുഫ്തി പറഞ്ഞു. ഇൗ ഗെയിം കളിക്കുന്നവൻ അതിന് അടിമയാകാനുള്ള സാധ്യതയും കൂടുതലാണ്. അതോടൊപ്പം മനസ്സിനും ആത്മാവിനും ഇത് തകർച്ചയുണ്ടാക്കും. ഇൗ കളിയിൽ ഏർപ്പെടുന്നവരെ അത് ആരോഗ്യപരമായും ചിന്താപരമായും മാനസികമായും ബാധിക്കാനുള്ള സാധ്യതയും ഉണ്ട്. സമൂഹത്തിെൻറ ധാർമിക മാനുഷിക മൂല്യങ്ങളെ തകർക്കാനും കളി ഇടയാക്കുമെന്നും മുഫ്തി പറഞ്ഞു.
ഇത് സമയംകൊല്ലിയായ കളിയാണ്. കളിയിൽ ഏർപ്പെടുന്നവന് പരിസരബോധം നഷ്ടപ്പെടുന്നു. മറ്റുചില ഗെയിമുകളെപോലെ ഇതും തനിക്കും മറ്റുള്ളവർക്കും അപകടകരമാവാനുള്ള സാധ്യതയും കൂടുതലാണ്. പബ്ജി കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും വഴി തെളിയിക്കാനും സാധ്യതയുണ്ടെന്നും മുഫ്തി പറഞ്ഞു. ശരീഅത്ത് പ്രകാരം ഇൗ കളി നിരോധിതമാണ്. ഇൗ ഗെയിം ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവാദിത്തം അധികൃതർ ഏറ്റെടുക്കണമെന്നും മുഫ്തി ആവശ്യപ്പെട്ടു. കുട്ടിക്കളി ഹിംസാത്മകത വളർത്തുമെന്ന കാരണത്താൽ നേപ്പാളിൽ ഇൗ ഗെയിം ഏപ്രിലിൽ നിരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.