മസ്കത്ത്: യമനിൽ പുതിയ പ്രസിഡൻഷ്യൽ കൗൺസിൽ രൂപവത്കരിച്ചതിനെ സ്വാഗതം ചെയ്ത് സുൽത്താനേറ്റ്.
യമന്റെ ഐക്യം സംരക്ഷിക്കുന്നതിനും സമഗ്രമായ രാഷ്ട്രീയ ഒത്തുതീർപ്പ് കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണക്കാൻ പുതിയ പ്രസിഡൻഷ്യൽ കൗൺസിൽ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
എല്ലാ യമൻ കക്ഷികളും ഉൾക്കൊള്ളുന്ന കൗൺസിലിന് സ്വാതന്ത്ര്യവും സുരക്ഷിതത്വവും പരമാധികാരവും ഉറപ്പുവരുത്താനും യമൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ചൊവ്വാഴ്ചയാണ് യമൻ പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദി അധികാരം പുതുതായി രൂപവത്കരിച്ച പ്രസിഡൻഷ്യൽ ലീഡർഷിപ് കൗൺസിലിന് കൈമാറിയത്.
അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെയായിരുന്നു ഭരണ നേതൃമാറ്റമുണ്ടായത്. 2014ൽ ഹൂതി സായുധവിഭാഗം യമൻ ഭരണസിരാകേന്ദ്രം അധീനപ്പെടുത്തിയത് കഴിഞ്ഞ ഏഴു വർഷമായി യമൻ ജനത ശാശ്വത പരിഹാരത്തിനുള്ള വഴികൾ തേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.