മസ്കത്ത്: ഒക്ടോബര്‍ 30ന് പതിവുപോലെ മത്സ്യബന്ധനത്തിന് പുറപ്പെട്ട ഖുറിയാത്തിലെ ഖാലിദ് അല്‍ സിനാനി എന്ന 30കാരന് ലഭിച്ചത് ഒരു അപൂര്‍വസമ്മാനമാണ്. ആംബര്‍ഗ്രീസ് എന്ന തിമിംഗലത്തിന്‍െറ കുടലില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന വസ്തുവാണ് ഇദ്ദേഹത്തിന് ലഭിച്ചത്. മെഴുകിന് സമാനമായ ഈ വസ്തു സുഗന്ധദ്രവ്യ നിര്‍മാണമേഖലയില്‍ ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണ്. മത്സ്യ ബന്ധനം അവസാനിപ്പിച്ച് വീട്ടിലേക്ക് തിരിക്കനൊരുങ്ങവേയാണ് രൂക്ഷമായ ഗന്ധം തനിക്ക് അനുഭവപ്പെട്ടതെന്ന് ഖാലിദ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബോട്ടില്‍നിന്ന് അല്‍പം ദൂരെ പൊങ്ങിക്കിടക്കുന്ന ആംബര്‍ഗ്രീസ് കണ്ടത്തെിയത്. പല്ലുകളുള്ള തിമിംഗലത്തിന്‍െറ കുടലില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന വസ്തുവാണ് ആംബര്‍ ഗ്രീസ്. തിമിംഗലം ആഹാരമാക്കുന്ന ജീവികളുടെ എല്ലും മറ്റും മൂലം മുറിവേല്‍ക്കാതെ സംരക്ഷണം നല്‍കുന്നത് അംബര്‍ഗ്രീസാണ്. വളരെ അപൂര്‍വമായാണ് തിമിംഗലം ആംബര്‍ ഗ്രീസ് പുറംതള്ളുക. കിലോക്ക് 13,000 റിയാല്‍ വരെ ഇതിന് വില ലഭിക്കാറുണ്ട്. ഏതാണ്ട് 60 കിലോക്ക് മുകളിലാണ് ഖാലിദിന് ലഭിച്ചത്. ഒരു ദശലക്ഷം റിയാലിന് അടുത്ത് മൂല്യം ഇതിനുണ്ട്. സൗദി അറേബ്യയിലെയും യു.എ.ഇയിലെയും സുഗന്ധദ്രവ്യ നിര്‍മാണ രംഗത്തെ വ്യാപാരികള്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ നല്ല കച്ചവടത്തുകക്ക് കാത്തിരിക്കുകയാണ് ഖാലിദ്. കഴിഞ്ഞ നവംബറില്‍ ഒമാനിലെ സദാഹ് പ്രവിശ്യയിലെ ഫൂഷി തീരത്ത് അടിഞ്ഞ തിമിംഗലത്തിന്‍െറ ജഡത്തില്‍നിന്ന് രണ്ട് സ്വദേശി യുവാക്കള്‍ക്ക് ആംബര്‍ ഗ്രീസ് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.