പ്രവാസി ഭാരതീയ ദിവസ്: എംബസിയുടെ ഏകോപനമുണ്ടായില്ളെന്ന് പരാതി

മസ്കത്ത്: ബംഗളൂരുവില്‍ ഇന്നലെ സമാപിച്ച പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ ഒമാനില്‍നിന്നുള്ള പ്രതിനിധികളുടെ ഏകോപനത്തില്‍ ഇന്ത്യന്‍ എംബസിക്ക് പിഴവ് സംഭവിച്ചതായി ആക്ഷേപം. യു.എ.ഇയില്‍നിന്നും ഖത്തറില്‍നിന്നുമുള്ളവര്‍ അംബാസഡറുടെ കീഴില്‍ ഒരുമിച്ചാണ് വന്നത്. പ്രത്യേക ബാനറിന് പിന്നില്‍ ഒരുമിച്ചാണ് ഇവര്‍ സെഷനുകളില്‍ പങ്കെടുത്തത്. എന്നാല്‍, ഒമാനില്‍നിന്നത്തെിയവര്‍ പല സംഘങ്ങളായാണ് പങ്കെടുത്തത്. പലരെയും സമ്മേളനത്തിന്‍െറ ഇടവേളകളിലും മറ്റുമാണ് പരിചയപ്പെട്ടതെന്നും സമ്മേളന പ്രതിനിധികള്‍ പറഞ്ഞു. നൂറിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും നാല്‍പ്പത് 40 പേരാണ് ഒമാനില്‍നിന്ന് സമ്മേളനത്തിനത്തെിയത്. കഴിഞ്ഞ വര്‍ഷങ്ങളിലെ സമ്മേളനത്തില്‍ ഇത്രയും പേര്‍ എത്തിയിരുന്നില്ല. സമ്മേളനത്തിന്‍െറ മൊത്തം നടത്തിപ്പില്‍തന്നെ പാകപ്പിഴകള്‍ ധാരാളമായിരുന്നെന്നും പ്രതിനിധികള്‍ പറഞ്ഞു. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഡെലിഗേറ്റ് പാസുകള്‍ ലഭിക്കാതിരിക്കുകയും ലഭിച്ച പാസിലെ ഫോട്ടോ മാറുകയും ചെയ്തു. സമ്മേളനത്തിന്‍െറ കാര്യപരിപാടികള്‍ അടങ്ങിയ ബാഗുകള്‍ ലഭിക്കാത്തതും ഭക്ഷണം ലഭിക്കാത്തതുമായ പ്രശ്നങ്ങളും പരാതിക്കിടയാക്കി. സമ്മേളനത്തിന്‍െറ അവസാന ദിവസം നടന്ന എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ വിഷയങ്ങള്‍ സംബന്ധിച്ച പാനല്‍ ചര്‍ച്ചയില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം സെക്രട്ടറി പി.എം. ജാബിര്‍ പങ്കെടുത്തു. റിക്രൂട്ടിങ് ഏജന്‍സികളെ നിയന്ത്രിക്കുക, തൊഴില്‍ കരാറുകള്‍ ഏകീകരിക്കുക, മരുന്നുകള്‍ കൊണ്ടുപോകുന്ന വിഷയങ്ങളില്‍ ബോധവത്കരണം നടത്തുകയും ഇത്തരം കേസുകളിലെ വസ്തുതകള്‍ ഗള്‍ഫ് സര്‍ക്കാറുകളെ ബോധ്യമാക്കുക തുടങ്ങിയ നടപടികള്‍ക്ക് അതത് രാഷ്ട്രങ്ങളിലെ ഇന്ത്യന്‍ എംബസികളെ ചുമതലപ്പെടുത്തിയതായും പി.എം. ജാബിര്‍ പറഞ്ഞു. 
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒ.ഐ.സി.സി നാഷനല്‍ പ്രസിഡന്‍റ് സിദ്ദീഖ് ഹസന്‍ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിന് നിവേദനം നല്‍കി. വിവിധ കേസുകളില്‍ ശിക്ഷാകാലാവധി കഴിഞ്ഞ് പിഴയടക്കാതെയും മറ്റും ഒമാനിലെ ജയിലുകളില്‍ കിടക്കുന്നവരുടെ മോചനത്തിന് നടപടിയെടുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എന്‍.ആര്‍.ഐ വിദ്യാര്‍ഥികള്‍ക്ക് പരിഗണന നല്‍കുക, വിദേശത്ത് അധ്യാപന ജോലി നിര്‍വഹിച്ച് നാട്ടില്‍ തിരികെയത്തെുന്നവര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചതെന്ന് സിദ്ദീഖ് ഹസന്‍ പറഞ്ഞു. വ്യവസായ പ്രമുഖനായ ഗള്‍ഫാര്‍ മുഹമ്മദലി, ഇന്ത്യന്‍ എംബസി കോണ്‍സുലര്‍മാരായ എം.എ.കെ. ഷാജഹാന്‍, മന്‍പ്രീത് സിങ്, ബദര്‍അല്‍ സമാ ഡയറക്ടറും മാര്‍സ് ഹൈപ്പര്‍മാര്‍ക്കറ്റ് എം.ഡിയുമായ വി.ടി. വിനോദ്, ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാളം വിഭാഗം കണ്‍വീനര്‍ ജി.കെ. കാരണവര്‍, കോ. കണ്‍വീനര്‍ താജുദ്ദീന്‍, ഭാസ്കരന്‍ (മലയാളം ടോസ്റ്റ് മാസ്റ്റര്‍ ക്ളബ്), കബീര്‍ (പ്രവാസി കൗണ്‍സില്‍, സലാല) തുടങ്ങിയവരും ഒമാനില്‍നിന്നുള്ള സംഘത്തില്‍ ഉണ്ടായിരുന്നു.

Tags:    
News Summary - pravasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.