എ.കെ.അഷറഫ്
സലാല: അവധിക്ക് നാട്ടിൽ പോയ പ്രവാസി മരത്തിൽ നിന്ന് വീണ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി എ.കെ.അഷറഫ് (52) ആണ് മരിച്ചത്.ഏണി വെച്ച് പ്ളാവിൽ കയറവെ വീണ് , സ്പൈനൽ കോഡിന് പരിക്ക് പറ്റി ചികിത്സയിലായിരുന്നു. ഖബറടക്കം വെള്ളി രാവിലെ കൊടക്കൽ ജുമ മസ്ജിദിൽ നടന്നു.കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി സലാലയിൽ പ്രവാസിയായിരുന്നു.
പിതാവ്: പരേതനായ മൊയ്തു, മാതാവ് :സി.കെ.അയ്ശു, ഭാര്യ: ഫൗസിയ പുതിയോട്ടിൽ, മക്കൾ: മുഹമ്മദ് അജ്ഫാൻ, മുഹമ്മദ് ആഷിഫ്, മുഹമ്മദ് തമീം, ഫാത്വിമ തഹ്സി.
അഷറഫിൻ്റെ നിര്യാണത്തിൽ സലാല കെ.എം.സി.സി പ്രസിഡൻ്റ് വി.പി.അബ്ദുസലാം ഹാജി അനുശോചനവും പ്രാർഥനയും നേർന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.