മസ്കത്ത്: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഒമാനിൽ മടങ്ങുന്നവർക്ക് പ്രവാസി വെൽഫെയർ ഫോറം നൽകുന്ന ടിക്കറ്റുകൾക്കായുള്ള രജിസ്ട്രേഷൻ ബുധനാഴ്ച അവസാനിക്കും. ഒമാനിൽ നിന്ന് മടങ്ങുന്ന അമ്പത് പേർക്കാണ് ടിക്കറ്റുകൾ നൽകുക. ബുധനാഴ്ച അർധരാത്രി വരെ ടിക്കറ്റുകൾക്കായി അപേക്ഷിക്കാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഗൾഫിൽ നിന്ന് മടങ്ങുന്ന 300 പ്രവാസികളുടെ യാത്രാചെലവ് വഹിക്കാനുള്ള വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് ഇത്. എംബസി യാത്രാനുമതി നൽകിയവരിൽ നിന്ന് അർഹരായവരെയാണ് ടിക്കറ്റ് നൽകാനായി തെരഞ്ഞെടുക്കുക. ജോലി നഷ്ടപ്പെട്ടവർ, താഴ്ന്ന വരുമാനക്കാർ, ഗാർഹിക ജോലിക്കാരായ വനിതകൾ, കോവിഡ് രോഗ മുക്തി നേടിയ താഴ്ന്ന വരുമാനക്കാർ എന്നിവരെയാണ് ഇതിനായി പരിഗണിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 968 9624 5146 (ഫൈസൽ റഹ്മാൻ), 968 9814 2315 (സനോജ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.