മസ്കത്ത്: കഴിഞ്ഞവര്‍ഷം രാജ്യത്തെ എണ്ണയിതര വരുമാനത്തില്‍ കുറവുണ്ടായതായി കണക്കുകള്‍. 1.926 ദശലക്ഷം റിയാലാണ് 2015 അവസാനത്തെ കണക്കുപ്രകാരമുള്ള എണ്ണയിതര വരുമാനം.
2.214 ശതകോടി റിയാല്‍ ലഭിച്ച 2014നെക്കാള്‍ 13 ശതമാനത്തിന്‍െറ ഇടിവാണ് വരുമാനത്തിലുണ്ടായതെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷത്തെ എണ്ണയിതര വരുമാനത്തിന്‍െറ 47.4 ശതമാനവും നികുതിയില്‍ നിന്നുള്ളതാണ്. 913.92 ദശലക്ഷം റിയാലാണ് നികുതിയില്‍നിന്ന് ലഭിച്ചത്. നികുതി വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 1.3 ശതമാനത്തിന്‍െറ കുറവുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു. നികുതി വരുമാനത്തിന്‍െറ സിംഹഭാഗവും കോര്‍പറേറ്റ് നികുതിയാണ്. 451.69 ദശലക്ഷം റിയാല്‍ കോര്‍പറേറ്റ് നികുതിയില്‍ 153.43 ദശലക്ഷം ഒമാനി കമ്പനികളില്‍നിന്നുള്ളതാണ്.
സംയുക്ത കമ്പനികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും 245.43 ദശലക്ഷം റിയാല്‍ ലഭിച്ചപ്പോള്‍ വിദേശ സ്ഥാപനങ്ങളില്‍നിന്ന് 32.51 ദശലക്ഷം റിയാലാണ് കോര്‍പറേറ്റ് നികുതിയായി ലഭിച്ചത്. സര്‍വിസ് മേഖലയില്‍നിന്ന് 117.808 ദശലക്ഷം റിയാലാണ് വരുമാനമായി കിട്ടിയത്. ഇതില്‍ 61.72 ദശലക്ഷം റിയാല്‍ ജലമേഖലയില്‍നിന്നും 51.245 ദശലക്ഷം റിയാല്‍ വിമാനത്താവളങ്ങളില്‍നിന്നും 675.80 ദശലക്ഷം റിയാല്‍ തുറമുഖങ്ങളില്‍നിന്നുമാണ് ലഭിച്ചത്.
നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം 390.92 ദശലക്ഷം റിയാലാണെന്നും കണക്കുകള്‍ പറയുന്നു. ഇതില്‍ 6.809 ദശലക്ഷം റിയാല്‍ പൊതു അതോറിറ്റികളില്‍നിന്നുള്ള അധികവരുമാനമാണ്. പൊതു സ്വത്തുക്കളുടെ ലീസിനത്തില്‍ 14.40 ദശലക്ഷം റിയാലും സര്‍ക്കാര്‍ നിക്ഷേപങ്ങളില്‍നിന്നുള്ള വരുമാനമായി 337.27 ദശലക്ഷം റിയാലും ഖജനാവിലേക്ക് മുതല്‍ കൂട്ടി. വിവിധയിനം ഫീസുകളുടെ വിഭാഗത്തില്‍നിന്ന് 71.221 ദശലക്ഷം റിയാലാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.