മസ്കത്ത്: അന്താരാഷ്ട്ര നിക്ഷേപം ആകർഷിക്കുകയും മൂലധന വിപണികളെ കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നതിനായി ‘ഒമാൻ ഗ്ലോബൽ ഫിനാൻഷ്യൽ സെന്റർ’ സ്ഥാപിക്കാൻ മന്ത്രിസഭ അനുമതി നൽകി. പ്രാദേശികവും ആഗോളവുമായ മൂലധന വിപണികളിൽ ഒമാന്റെ പങ്ക് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ സാമ്പത്തിക കേന്ദ്രം രൂപവത്കരിക്കാനാണ് തീരുമാനം. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനും ദീർഘകാല സാമ്പത്തിക വൈവിധ്യവത്കരണം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട നടപടികൾക്ക് അംഗീകാരം നൽകിയത്.
പുതിയ കേന്ദ്രം നിയമ നിർമാണ, ഭരണ, നിയന്ത്രണ രംഗങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കും. ആഗോള മാനദണ്ഡങ്ങളോട് ചേരുന്ന ആധുനിക സാമ്പത്തിക, നിയമ ചട്ടക്കൂടിലാണ് കേന്ദ്രം പ്രവർത്തിക്കുക. ഉന്നത ധനകാര്യ സേവനങ്ങളുടെ വികസനം, വിപണികളുടെ കാര്യക്ഷമത വർധിപ്പിക്കൽ, ഒമാനിലേക്കും വിശാലമായ പ്രാദേശിക വിപണികളിലേക്കും പ്രവേശനം തേടുന്ന അന്താരാഷ്ട്ര കമ്പനികൾക്കും നിക്ഷേപകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും മത്സരാധിഷ്ഠിത വേദി ഒരുക്കൽ എന്നിവയിൽ പുതിയ സ്ഥാപനം നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ. ദീർഘകാല സാമ്പത്തിക വൈവിധ്യവത്കരണ തന്ത്രത്തിന്റെ ഭാഗമായാണ് ഗ്ലോബൽ ഫിനാൻഷ്യൽ സെന്റർ രൂപവത്കരിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.