മസ്‌കത്ത് മുനിസിപ്പൽ കൗൺസിൽ യോഗത്തിൽനിന്ന്

നടപ്പുവർഷത്തെ പ്രവർത്തന പദ്ധതിക്ക് മുനിസിപ്പൽ കൗൺസിൽ അംഗീകാരം

മസ്‌കത്ത്: നടപ്പുവർഷത്തെ പ്രവർത്തനപദ്ധതിക്ക് മസ്‌കത്ത് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. യോഗത്തിൽ മന്ത്രിയും മസ്‌കത്ത് ഗവർണറുമായ സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സഈദ് അധ്യക്ഷത വഹിച്ചു. പ്രാദേശിക കാര്യങ്ങളിൽ മേൽനോട്ടം ശക്തിപ്പെടുത്തുകയും സ്ഥാപനങ്ങളടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. സർക്കാർ സ്ഥാപനങ്ങളുമായി ഏകീകരണ പ്രവർത്തനങ്ങൾ, ഫീൽഡ് ആശയവിനിമയം, വിവിധ വിലായത്തുകളുടെ മുൻഗണന പ്രവർത്തനങ്ങൾ, വികസന പദ്ധതി നിരീക്ഷണം, മനുഷ്യ വിഭവ ശേഷി വികസനം, പ്രവർത്തനക്ഷമത വർധിപ്പിക്കൽ എന്നിവ പ്രധാന ഘടകങ്ങളായി പദ്ധതിയിൽ ഉൾപ്പെടുത്തി.

സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സഈദ്


വികസന പദ്ധതികളുടെ മേൽനോട്ടത്തിനുള്ള നിർദേശങ്ങൾക്കൊപ്പം, പരിശീലന പരിപാടികളിലൂടെ വകുപ്പുകളുടെ കാര്യക്ഷമതയും ശേഷിവികസനവും ഉയർത്താനുള്ള ഇടപെടലുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.   

Tags:    
News Summary - Municipal Council approves current year's work plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.