ഐ.ഒ.സി ഒമാൻ കേരള ചാപ്റ്റർ( സലാല ) ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോൾ
Posted On
date_range Updated On
date_range ഐ.ഒ.സി സലാലക്ക് പുതിയ ഭാരവാഹികൾ
സലാല : ഐ.ഒ.സി ഒമാൻ കേരള ചാപ്റ്ററിന്റെ( സലാല )അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ ഐ.ഒ.സി ഒമാൻ നാഷനൽ കമ്മിറ്റി പ്രഖ്യാപിച്ചു. പ്രസിഡന്റായി ബാലചന്ദ്രൻ കെ.എസ്, ജനറൽ സെക്രട്ടറിയായി ശ്യാം മോഹൻ, വർക്കിങ് പ്രസിഡന്റായി ബി.വി. അനീഷ്, ട്രഷററായി സജീവ് ജോസഫ് എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി രാഹുൽ മണി, ഫിറോസ് റഹ്മാൻ, സുഹാന മുസ്തഫ എന്നിവരും സെക്രട്ടറിമാരായി അബ്ദുൾ റൗഫ്, കെ. റിസാൻ, അബ്‌ദുല്ല, സതീഷ്, ജിനോ ജോയ്, മുഹമ്മദ് നിയാസ്, ഡെന്നി ജോൺ, സുഹൈൽ ഫവാദ് എന്നിവരെയും തെരഞ്ഞെടുത്തു. ഡോ. നിഷ്‌താർ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗമാണ്. നാഷണൽ കമ്മിറ്റി ചെയർമാൻ ഡോ. ജെ. രത്നകുമാർ, പ്രസിഡന്റ് സിയ ഉൾ ഹഖ് ലാരി എന്നിവർ ചേർന്നാണ് പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.