ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി ഒമാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ജമാൽ ഹമദാനിക്ക് യാത്രയയപ്പ് നൽകിയപ്പോൾ
മസ്കത്ത്: ജോലി ആവശ്യാർഥം അബൂദബിയിലേക്ക് പോവുന്ന ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി ഒമാൻ ചാപ്റ്റർ ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ ജമാൽ ഹമദാനിക്ക് യാത്രയയപ്പ് നൽകി. ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി ഒമാൻ ചാപ്റ്റർ പ്രസിഡന്റ് നവാസ് മുകച്ചേരി അധ്യക്ഷത വഹിച്ചു. സെന്ട്രൽകമ്മിറ്റി കൺവീനർ റസാഖ് മുകച്ചേരി ഉദ്ഘാടനം ചെയ്തു. മുജീബ് പി.കെ, അലി എൻ.പി, ഷംസു നംബിക്കണ്ടി, ഫൈസൽ കെ.എച്ച്, ആതിഫ് എച്ച്.എം, ആമിർ കാപ്പാട്, മിസ്ബാഹ് കാട്ടിൽപീടിക, മൻസൂർ കാപ്പാട് ഹൗസ് എന്നിവർ സംസാരിച്ചു. റസാഖ് മുകച്ചേരി ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അമീൻ തങ്ങളെ തെരഞ്ഞെടുത്തു. അമീൻ തങ്ങൾ സ്വാഗതവും ട്രഷറർ കെ.കെ ഇസ്മായിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.