ദോഹ: മട്രാഷ്-2 സംവിധാനത്തിലൂടെ കൂടുതല്‍ സൗകര്യങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കി തുടങ്ങിയതായി പാസ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ ബിന്‍ അബ്ദുല്ല ആല്‍ഥാനി വ്യക്തമാക്കി. വിവിധ ഇനങ്ങളിലുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ സംവിധാനം മുഖേനെ സാധിക്കും. വിവിധ അതിര്‍ത്തി എമിഗ്രേഷന്‍ ഓഫീസുകളില്‍ അടിയന്തിര സ്വഭാവത്തില്‍ വിസ അനുവദിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കഴിഞ്ഞു. അതിര്‍ത്തികള്‍ വഴി എത്തുന്ന ഏത് യാത്രക്കാരനും എളുപ്പത്തില്‍ വിസ നല്‍കാനുള്ള സംവിധാനമാണിത്. അതിര്‍ത്തികളിലുള്ള എമിഗേഷ്രന്‍ ഓഫീസുകളില്‍ മികവുറ്റ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. കൃത്രിമ രേഖകള്‍ കണ്ടത്തൊന്‍ പ്രത്യേകം പരിശീലനം ലഭിച്ചരാണിവരെന്ന് ശൈഖ് നാസര്‍ ആല്‍ഥാനി അറിയിച്ചു. ഹമദ് പോര്‍ട്ടില്‍ പുതിയ കൗണ്ടറുകള്‍ കഴിഞ്ഞ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. കൂടുതല്‍ പേപ്പര്‍ ജോലികള്‍ ഒഴിവാക്കി പരമാവധി ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മന്ത്രാലയത്തില്‍ മിക്ക പ്രവര്‍ത്തനങ്ങളും മാറി വരികയാണ്. മട്രാഷ് സംവിധാനത്തിന് പുറമെ ആഭ്യന്തര മന്ത്രാലയം സൈറ്റ് മുഖേനെയും അപേഷ സമര്‍പ്പിക്കാന്‍ സംവിധാനമുണ്ട്. രാജ്യത്തേക്ക് വരുന്നര്‍ക്ക് എളുപ്പത്തില്‍ വിസ അനുവദിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതായി ബ്രിഗേഡിയര്‍ നാസര്‍ ആല്‍ഥാനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.