ഒമാനിലെത്തുന്ന യാത്രക്കാർ പി.സി.ആർ പരിശോധനക്ക്​ 25 റിയാൽ നൽകണം

മസ്​കത്ത്​: ഒക്​ടോബർ ഒന്നിന്​ രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതി​െൻറ ഭാഗമായി സിവിൽ ഏവിയേഷൻ അതോറിറ്റി യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതനുസരിച്ച്​ യാത്രക്കാർ പി.സി.ആർ പരിശോധനക്ക്​ 25 റിയാൽ ഫീസ്​ നൽകണം. വിമാന ജീവനക്കാരെയും 15 വയസിൽ താഴെയുള്ള കുട്ടികളെയും മാത്രമാണ്​ പി.സി.ആർ പരിശോധനയിൽ നിന്ന്​ ഒഴിവാക്കിയിട്ടുള്ളത്​. സ്വദേശികൾക്കും റസിഡൻറ്​ വിസയുള്ള വിദേശികൾക്കും വിദേശകാര്യ മന്ത്രാലയത്തി​െൻറ അനുമതിയില്ലാതെ രാജ്യത്തേക്ക്​ വരാനാകുമെന്നും അതോറിറ്റി പ്രസിദ്ധീകരിച്ച കൊറോണ ട്രാവൽ ഗൈഡിൽ പറയുന്നു.


ഏഴു ദിവസം വരെ താമസിക്കാൻ ഒമാനിൽ എത്തുന്നവർ തറാസുദ്​ പ്ലസ്​ മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്​റ്റർ ചെയ്​തിരിക്കണം. അതിന്​ മുകളിലേക്കുള്ള ദിവസങ്ങൾ താമസിക്കാനെത്തുന്നവർക്ക്​ 14 ദിവസത്തെ ക്വാറ​ൈൻറൻ നിർബന്ധമാണ്​. ഇവർ തറാസുദ്​ പ്ലസ്​ ബ്രേസ്​ലൈറ്റ്​ ധരിക്കുകയും വേണമെന്ന്​ നിർദേശത്തിൽ പറയുന്നു. ക്വാറ​ൈൻറൻ നിർബന്ധമുള്ള വിദേശികൾ താമസ സൗകര്യം ഉറപ്പാക്കണം. ഇതോടൊപ്പം സ്വദേശികൾ അല്ലാത്ത സന്ദർശകർക്ക്​ ഒരു മാസത്തെ കോവിഡ്​ ചികിത്സ സാധിക്കുന്ന ഇൻഷൂറൻസ്​ കവറേജ്​ ഉണ്ടായിരിക്കുകയും വേണമെന്ന്​ നിർദേശത്തിൽ പറയുന്നു. യാത്രക്കാർ അല്ലാത്തവരെ മതിയായ പെർമിറ്റില്ലാതെ വിമാനത്താവളത്തിനുള്ളിൽ പ്രവേശിപ്പിക്കില്ല. യാത്രക്കാർക്ക്​ ഒരു ഹാൻഡ്​ബാഗും ഡ്യൂട്ടിഫ്രീയിൽ നിന്നുള്ള ഒരു ബാഗും മാത്രമാണ്​ അനുവദിക്കുകയുള്ളൂവെന്നും അതോറിറ്റി ഒാർമിപ്പിച്ചു. പുറപ്പെടാനുള്ള യാത്രക്കാർ മൂന്ന്​ മുതൽ നാലു മണിക്കൂർ വരെ സമയത്തിന്​ മുമ്പ്​ വിമാനത്താവളത്തിൽ എത്തണം. ഡിപ്പാർച്ചർ ടെർമിനലിലേക്കും യാത്രക്കാരെ മാത്രമാണ്​ പ്രവേശിപ്പിക്കുകയുള്ളൂ.



Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.