റൂവി കെ.എം.സി.സി ഹാളിൽ നടന്ന പണാറത്ത് അനുസ്മരണ സംഗമത്തിൽ മുസ്ലിം ലീഗ്
നാദാപുരം നിയോജക മണ്ഡലം സെക്രട്ടറി ടി.കെ. ഖാലിദ് മാസ്റ്റർ സംസാരിക്കുന്നു
മസ്കത്ത്: നിലപാടുകൊണ്ടും ദീർഘദൃഷ്ടികൊണ്ടും നേതാക്കന്മാരെയും അണികളെയും വിസ്മയിപ്പിച്ച നേതാവായിരുന്നു പണാറത്ത് കുഞ്ഞിമുഹമ്മദെന്ന് മസ്കത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. റൂവി കെ.എം.സി.സി ഹാളിൽ നടന്ന പണാറത്ത് അനുസ്മരണ സംഗമം കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് പൊയിക്കര അഷ്റഫ് അധ്യക്ഷത വഹിച്ചു. ലീഗ് വിരുദ്ധർ ആസൂത്രണം ചെയ്തുകൊണ്ടിരുന്ന രാഷ്ട്രീയ കെണിയിൽ വീണുപോകാതിരിക്കാൻ പണാറത്ത് സ്വീകരിച്ച നിശ്ചയദാര്‍ഢ്യം നാദാപുരത്തിന്റെ മണ്ണിൽ പാർട്ടിയെ ജനകീയമാക്കാൻ സഹായിച്ചെന്ന് അനുസ്മരണ പ്രഭാഷണം നിർവഹിച്ച മുസ്ലിം ലീഗ് നാദാപുരം നിയോജക മണ്ഡലം സെക്രട്ടറി ടി.കെ. ഖാലിദ് മാസ്റ്റർ അഭിപ്രായപ്പെട്ടു.
പി.ടി.കെ. ഷമീർ മുഖ്യപ്രഭാഷണം നടത്തി. മുഖ്യാതിഥിയായ കെ. ഖാലിദ് മാസ്റ്ററെ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് അശ്റഫ് കിണവക്കലും മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റ് നൗഫൽ ഉണ്ണിക്കണ്ടിയും ഉപഹാരം നൽകി ആദരിച്ചു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയ പി.ടി.കെ. ഷമീറിനുള്ള മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം അഷ്റഫ് നാദാപുരവും അനസുദ്ദീൻ കുറ്റ്യാടിയും ചേർന്ന് കൈമാറി. അബ്ദുറഹ്മാൻ ചന്ദ്രിക, അറഫാത്ത് നരിപ്പറ്റ, ഫിറോസ് പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു. മണ്ഡലം, ജില്ല നേതാക്കളായ കെ.പി. മുനീർ തളീക്കര, അഷ്റഫ് നിടുന്തോൾ, കെ.പി. അനസ് തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി മുഹമ്മദ് വാണിമേൽ സ്വാഗതവും അബ്ദുല്ല പാറക്കടവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.